ജോഹനാസ്ബെർഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നാളെ (ഡിസംബര്‍ 17) ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ കളിക്കാനിറങ്ങുക പുതിയ പരിശീലക സംഘത്തിന് കീഴില്‍. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേതൃത്വം നല്‍കുന്ന സംഘത്തിന്‍റെ അഭാവത്തില്‍ സിതാന്‍ഷു കൊടക് (Sitanshu Kotak will be the Head Coach of Team India for ODIs against South Africa) ആണ് പരമ്പരയില്‍ ടീം ഇന്ത്യയെ ഒരുക്കുന്നത്. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ അംഗമാണ് സിതാന്‍ഷു.
സാധാരാണയായി ദ്രാവിഡ് വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളില്‍ എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്‌മണും സംഘവുമാണ് ടീമിനെ പരിശീലിപ്പിക്കുക. വിവിഎസ് ലക്ഷ്‌മണ്‍ മുഖ്യപരിശീലകനായി ടീമിലേക്ക് എത്തിയ സാഹചര്യങ്ങളില്‍ ബാറ്റിങ് പരിശീലകനായിട്ടായിരുന്നു സിതാന്‍ഷു കൊടക് സ്ഥാനം പിടിച്ചിരുന്നത്. സിതാന്‍ഷുവിനെ സഹായിക്കാന്‍ എന്‍സിഎ സ്റ്റാഫുകളായ അജയ് രാത്ര (ബാറ്റിങ് കോച്ച്), റജിബ് ദത്ത (ബൗളിങ് കോച്ച്) എന്നിവരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് മത്സരങ്ങളാണ് കെഎല്‍ രാഹുല്‍ നായകനായ ഇന്ത്യന്‍ ഏകദിന ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഡിസംബര്‍ 17, 19, 21 തീയതികളിലായാണ് മത്സരം (South Africa vs India ODI Series). ടി20 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇരു ടീമുകളും ഏകദിന പരമ്പരയ്‌ക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നത്.
-
ICYMI: Rahul Dravid Dravid and his coaching team will not be involved in the #SAvIND ODIs and will instead oversee the three-day match to be played at Pretoria from December 20 to 22@vijaymirror has more https://t.co/6gBlRRKXW5
— Cricbuzz (@cricbuzz) December 16, 2023 " class="align-text-top noRightClick twitterSection" data="
">ICYMI: Rahul Dravid Dravid and his coaching team will not be involved in the #SAvIND ODIs and will instead oversee the three-day match to be played at Pretoria from December 20 to 22@vijaymirror has more https://t.co/6gBlRRKXW5
— Cricbuzz (@cricbuzz) December 16, 2023ICYMI: Rahul Dravid Dravid and his coaching team will not be involved in the #SAvIND ODIs and will instead oversee the three-day match to be played at Pretoria from December 20 to 22@vijaymirror has more https://t.co/6gBlRRKXW5
— Cricbuzz (@cricbuzz) December 16, 2023
ഏകദിന മത്സരങ്ങള്‍ക്ക് ശേഷം രണ്ട് ടെസ്റ്റും ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നുണ്ട്. ലോകകപ്പ് ഇടവേളയ്‌ക്ക് ശേഷം സീനിയര്‍ താരങ്ങളായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഈ മത്സരങ്ങളിലൂടെയാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണ് ഇത്.
ഈ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഇന്ത്യന്‍ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും സംഘവും ഏകദിന മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന. ഡിസംബര്‍ 26നാണ് പരമ്പരയിലെ ആദ് ടെസ്റ്റ്. ജനുവരി മൂന്നിന് രണ്ടാം ടെസ്റ്റ് മത്സരവും നടക്കും.
ഇന്ത്യ ഏകദിന ടീം (India ODI Squad For South African Series): റിതുരാജ് ഗെയ്‌ക്‌വാദ്, സായി സുദര്‍ശന്‍, തിലക് വര്‍മ, രജത് പടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍.