മുംബൈ: സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമാണ് രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും. ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഇരുവരും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ പ്രതീക്ഷയാണുള്ളത്. ഏകദിനത്തില്‍ ഓപ്പണര്‍മാരായി ഇതേവരെ കളിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി 685 റണ്‍സാണ് രോഹിത് ശര്‍മ-ശുഭ്‌മാന്‍ ഗില്‍ സഖ്യം ഇന്ത്യയ്‌ക്കായി നേടിയിട്ടുള്ളത്.
ഇതില്‍ ആറ് തവണയും അമ്പതിലധികം റൺസിന്‍റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടുയര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഗുവാഹത്തിയിൽ ശ്രീലങ്കയ്‌ക്കെതിരെ 143 റൺസിന്‍റേയും പിന്നീട് ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ 212 റൺസിന്‍റേയും കൂട്ടുകെട്ട് ഇരുവരും ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് 23-കാരനായ ശുഭ്‌മാന്‍ ഗില്‍ (Shubman Gill on opening with Rohit Sharma) .
ALSO READ: Asia Cup 2023 India squad നാലാം നമ്പറില്‍ കേമനാര്?; ഏഷ്യ കപ്പില്‍ ഇന്ത്യയുടെ തലവേദന
"രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാനിറങ്ങുന്നത് വലിയൊരു വികാരം തന്നെയാണ്. പ്രത്യേകിച്ച് എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലാണെന്ന് അറിയുന്നതിനാല്‍. മറ്റു ബാറ്റര്‍മാര്‍ തങ്ങളുടേതായ ശൈലിയില്‍ സ്വയം പ്രകടിപ്പിക്കുന്നതിനെ അങ്ങേയറ്റം പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ എനിക്ക് ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാനാവും. സ്വയം പ്രകടിപ്പിക്കുന്നതിന് പൂര്‍ണ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്‍കുന്നത്", ഇഷാന്‍ കിഷന്‍ പറഞ്ഞു.
അതേസമയം ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സക്വാഡ് ബിസിസിഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍ രാഹുലിന് ചെറിയ പരിക്കുണ്ടെന്ന് സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. ഇതോടെ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ രാഹുല്‍ കളിക്കില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ കളിക്കാതിരുന്നാല്‍ ഇഷാന്‍ കിഷനാവും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെത്തുക. ടോപ് ഓര്‍ഡറില്‍ ഇടംകൈ-വലംകൈ കോമ്പിനേഷന്‍ കൊണ്ടുവരാന്‍ മാനേജ്‌മെന്‍റ് തീരുമാനിച്ചാല്‍ ഇഷാന്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് എത്തുകയും ശുഭ്‌മാന്‍ ഗില്‍ മധ്യനിരയിലേക്ക് ഇറങ്ങുകയും ചെയ്‌തേക്കാം.
ഏഷ്യ കപ്പ് ഇന്ത്യ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, തിലക് വർമ, ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാര്‍ദുൽ താക്കൂർ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്കപ്പ്).