ETV Bharat / sports

Shubman Gill Net Session ഒരു മണിക്കൂറോളം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം, കഠിനപ്രയത്നത്തില്‍ ശുഭ്‌മാന്‍ ഗില്‍ - ശുഭ്‌മാന്‍ ഗില്‍ പരിശീലനം

Shubman Gill Batting Practice Cricket World Cup 2023: പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുന്‍പ് ബാറ്റിങ് പരിശീലനം നടത്തി ശുഭ്‌മാന്‍ ഗില്‍.

Cricket World Cup 2023  Shubman Gill Net Session  Shubman Gill Batting Practice  India vs Pakistan  Shubman Gill Medical Update  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ പാകിസ്ഥാന്‍  ശുഭ്‌മാന്‍ ഗില്‍ പരിശീലനം  ശുഭ്‌മാന്‍ ഗില്‍ ബാറ്റിങ് പരിശീലനം
Cricket World Cup 2023 Shubman Gill Net Session
author img

By ETV Bharat Kerala Team

Published : Oct 13, 2023, 11:54 AM IST

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ആരാധകര്‍ ആവേശത്തോടയാണ് ഇന്ത്യ- പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിനായി കാത്തിരിക്കുന്നത്. നാളെ (ഒക്‌ടോബര്‍ 14) അഹമ്മദാബാദിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും പോരടിക്കുന്ന മത്സരം. ഈ മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത് ഇന്ത്യന്‍ ടീമിലേക്കുള്ള ശുഭ്‌മാന്‍ ഗില്ലിന്‍റെ (Shubman Gill) മടങ്ങി വരവാണ്.

ഡെങ്കിപ്പനി ബാധിച്ച ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിടുന്നതിന് മുന്‍പായിരുന്നു ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മത്സരത്തിനായി ചെന്നൈയില്‍ എത്തിയത് മുതല്‍ താരത്തിന് പനിയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ മത്സരശേഷം പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഗില്‍ ഇല്ലാതെയായിരുന്നു ഇന്ത്യന്‍ ടീം ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്നും അഹമ്മദാബാദിലേക്കും യാത്ര ചെയ്‌തത്.

അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു (ഒക്‌ടോബര്‍ 11) ഗില്ലും ചേര്‍ന്നത്. ടീമിനൊപ്പം ചേര്‍ന്നതിന്‍റെ അടുത്ത ദിവസം താരം പരിശീലനത്തിന് ഇറങ്ങിയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളം നേരം നെറ്റ്‌സില്‍ താരം ത്രോ ഡൗണുകള്‍ എടുത്തിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

അത് കൂടാതെ താരം ഒരു മണിക്കൂറോളം നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തിരുന്നു. നെറ്റ് ബൗളര്‍മാര്‍ക്കെതിരെ ആയിരുന്നു ഗില്‍ ബാറ്റ് ചെയ്‌തത്. കൂടാതെ സ്പ്രിന്‍റിങും താരം നടത്തിയിരുന്നതായി ഉന്നത ബിസിസിഐ പ്രതിനിധി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു (BCCI Official About Shubman Gill Net Session).

അതേസമയം, വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെങ്കിലും നാളെ പാകിസ്ഥാനെതിരായ മത്സരത്തിനുള്ള സെലക്ഷന് ഗില്‍ ലഭ്യമാകുമോ എന്നുള്ള കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഗില്‍ പുറത്തിരിക്കുകയാണെങ്കില്‍ ഇഷാന്‍ കിഷന്‍ (Ishan Kisha) തന്നെയാകും പാകിസ്ഥാനെതിരെയും നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം (Rohit Sharma) ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് പുറത്തായെങ്കിലും അഫ്‌ഗാനെതിരെ 47 റണ്‍സ് അടിച്ച് ഇഷാന്‍ കിഷന്‍ താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്.

Also Read : Pakistan Team Practice Session: പൊരുതാനുറച്ച് പാകിസ്ഥാന്‍, അഹമ്മദാബാദില്‍ പരിശീലനത്തിനിറങ്ങി ബാബര്‍ അസമും കൂട്ടരും

Also Read : South Africa vs Australia Wicket Controversy: സ്‌മിത്തിന്‍റെയും സ്റ്റോയിനിസിന്‍റെയും പുറത്താകല്‍, അമ്പയറുടെ തീരുമാനത്തില്‍ വിവാദം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.