ETV Bharat / sports

'രോഹിത് ശര്‍മ്മ അല്ല, ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിനൊപ്പം'; വെളിപ്പെടുത്തലുമായി ശുഭ്‌മാന്‍ ഗില്‍ - shubhman gill rohit sharma

ഇന്ത്യന്‍ ടീമില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പമാണ് ശുഭ്‌മാന്‍ ഗില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

ശുഭ്‌മാന്‍ ഗില്‍  രോഹിത് ശര്‍മ്മ  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  ശുഭ്‌മാന്‍ ഗില്‍ ഡ്രീം ഓപ്പണര്‍  shubhman gill  shubhman gill dream opening partner  shubhman gill ipl  shubhman gill stats  shubhman gill rohit sharma  shubhman gill sachin tendulkar
Gill
author img

By

Published : Apr 10, 2023, 2:45 PM IST

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് യുവതാരം ശുഭ്‌മാന്‍ ഗില്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റിലും ടി20യിലും സെഞ്ച്വറിയും നേടി മികച്ച ഫോമിലാണ് ഗില്‍ ബാറ്റ് വീശുന്നത്. ഈ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നടത്തിയ മിന്നും പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കാന്‍ ഗില്ലിനായിട്ടുണ്ട്.

ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഈ മത്സരത്തില്‍ 36 പന്ത് നേരിട്ട് 63 റണ്‍സ് നേടിയ ഗില്ലിന്‍റെ പ്രകടനമാണ് ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജയത്തുടക്കം സമ്മാനിച്ചത്. എന്നാല്‍ ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തില്‍ ഗില്ലിന് 14 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഗുജറാത്തിന് മികച്ച തുടക്കം നല്‍കാന്‍ ഗില്ലിനായി. നൈറ്റ് റൈഡേഴ്‌സിനെതിരെ നിലയുറപ്പിച്ച് കളിച്ച ഗില്‍ 31 പന്തില്‍ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. ഈ സീസണിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഗില്‍ ഇതുവരെ 116 റണ്‍സാണ് ഗുജറാത്തിനായി നേടിയിട്ടുള്ളത്.

ആഗ്രഹം സച്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍: ഇന്ത്യന്‍ ടീമില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായാണ് ഗില്‍ ക്രീസിലെത്താറുള്ളത്. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുന്‍പ് ക്രിക്കറ്റില്‍ ആര്‍ക്കൊപ്പമാണ് താന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി ഗില്‍ രംഗത്തെത്തിയിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് 24 കാരനായ ഗില്ലിന്‍റെ ആഗ്രഹം. ജിയോ സിനിമയിലൂടെയാണ് ശുഭ്‌മാന്‍ ഗില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെയും, ഐപിഎല്ലിലെയും പ്രകടനത്തിന് പിന്നാലെ 2019 ലാണ് ശുഭ്‌മാന്‍ ഗില്‍ ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. ന്യൂസിലന്‍ഡിനെതിരായി നടന്ന ഏകദിന പരമ്പരയിലൂടെയായിരുന്നു ഗില്ലിന്‍റെ അരങ്ങറ്റം. തൊട്ടടുത്ത വര്‍ഷത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും ഗില്‍ സ്ഥാനം നേടി.

ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഗില്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഗില്‍ ടി20യില്‍ അരങ്ങേറിയത്. ഇന്ത്യക്ക് വേണ്ടി ഇതുവരെ 15 ടെസ്റ്റിലും 24 ഏകദിനങ്ങളിലും 6 ടി20 മത്സരങ്ങളിലുമാണ് ഗില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.

രണ്ട് സെഞ്ച്വറിയുള്‍പ്പടെ 890 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ഏകദിനത്തില്‍ 65.55 ശരാശരിയില്‍ 1311 റണ്‍സ് ഗില്‍ ഇതുവരെ നേടിയിട്ടുണ്ട്. ഒരു ഇരട്ട സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഗില്‍ ഏകദിനത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയിലായിരുന്നു ഗില്‍ ഇരട്ടസെഞ്ച്വറി നേടിയത്. ടി20യിലെ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയുള്‍പ്പടെ 202 റണ്‍സാണ് ഗില്ലിന്‍റെ അന്താരാഷ്‌ട്ര കരിയറിലുള്ളത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഓപ്പണറായ ഗില്‍ ഇതുവരെ 77 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് 2016 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

Also Read: 'ശിഖര്‍ ധവാനോട് ഇന്ത്യന്‍ ടീം ഇങ്ങനെയല്ല പെരുമാറേണ്ടത്'; തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.