ETV Bharat / sports

പിടിവിടാതെ നടുവേദന; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയസ് അയ്യർ പുറത്ത്

മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി ദിലീപാണ് ശ്രേയസ് അയ്യർ കളിക്കില്ലെന്ന കാര്യം സ്ഥിരീകരിച്ചത്

Shreyas Iyer ruled out of ODI series against Ausis  ശ്രേയസ് അയ്യർ  ഓസീസിനെതിരായ ഏകദിനത്തിൽ ശ്രേയസ് അയ്യർ പുറത്ത്  ശ്രേയസ് അയ്യർക്ക് പരിക്ക്  ശ്രേയസ് അയ്യർ പുറത്ത്  Indias fielding coach T Dilip  Shreyas Iyer  Shreyas Iyer ruled out of ODI against Australia  Shreyas Iyer Injury
ശ്രേയസ് അയ്യർ
author img

By

Published : Mar 15, 2023, 10:39 PM IST

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ പുറത്ത്. നടുവിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടർന്ന് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി ദിലീപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാർച്ച് 17 വെള്ളിയാഴ്‌ചയാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

വിദഗ്‌ധ ചികിത്സയ്‌ക്കായി താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നതിനാൽ ശ്രേയസിന് വരാനിരിക്കുന്ന ഐപിഎല്ലും ഭാഗികമായി നഷ്‌ടപ്പെട്ടേക്കും. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായകനായ ശ്രേയസ് അയ്യരുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും നൽകുക.

അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിൽ ശ്രേയസിന് പകരം ആരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. ശ്രേയസിന് പകരം നാലാം നമ്പറിൽ ടി20 സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ ടെസ്റ്റിനിടെ ശ്രേയസിന് പരിക്കേറ്റതോടെ ഓസീസിനെതിരായ ഏകദിന പരമ്പരയിൽ താരത്തിന് പകരക്കാരനായി സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു.

പിടിവിടാതെ പരിക്ക്: കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കിടെയാണ് ശ്രേയസിന് പരിക്കേൽക്കുന്നത്. ഇതിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ ഏകദിന- ടി20 പരമ്പരകളിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷമായിരുന്നു താരം ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.

ടീമിനൊപ്പം ചേർന്നെങ്കിലും പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രേയസിനെ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് അടുത്ത മൂന്ന് ടെസ്റ്റുകളിൽ ശ്രേയസിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അവസാന ടെസ്റ്റിന്‍റെ മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം നടുവേദന അനുഭവപ്പെടുന്നതായി താരം അറിയിക്കുകയായിരുന്നു.

പിന്നാലെ ബിസിസിഐ മെഡിക്കൽ ടീം ശ്രേയസിനെ സ്‌കാനിങ്ങിന് വിധേയമാക്കുകയും കൂടുതൽ ചികിത്സ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ താരം ഓസീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പിന്നാലെയാണ് താരം കളിക്കില്ലെന്ന കാര്യം ഫിൽഡിങ് കോച്ച് ടി ദിലീപ് വ്യക്‌തമാക്കിയത്.

അതേസമയം ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളുടെ പരിക്ക് ബിസിസിഐക്ക് വലിയ തലവേദനയാണ് സൃഷ്‌ടിക്കുന്നത്. ഇന്ത്യൻ പേസർമാരായ ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ എന്നിവർ നിലവിൽ പരിക്കിന്‍റെ പിടിയിലാണ്. പേസ് ഓൾറൗണ്ടർ ദീപക്‌ ചഹാറിനെ അടിക്കടി പരിക്ക് പിടികൂടുന്നതും ടീം മാനേജ്‌മെന്‍റിന് തലവേദനയായി മാറിയിട്ടുണ്ട്.

ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ശാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.