ETV Bharat / sports

ലോകകപ്പോടെ വിരാട് കോലി ടി20യില്‍ നിന്ന് വിരമിച്ചേക്കും ; പ്രവചനവുമായി ഷൊയ്‌ബ് അക്തര്‍ - വിരാട് കോലി

ഇന്ത്യ ഡോട്ട്‌കോം സംഘടിപ്പിച്ച ലൈവ് സെഷനിലാണ് മുന്‍ പാക് താരം ഷൊയ്‌ബ് അക്തറിന്‍റെ പ്രവചനം

Shoaib Akhtar  Shoaib Akhtar on virat kohli t20 retirement  Shoaib Akhtar predicts virat kohli t20i retirement  ഷൊയ്‌ബ് അക്തര്‍  വിരാട് കോലി  ഇന്ത്യ ഡോട്ട്‌കോം ലൈവ് സെഷന്‍
ലോകകപ്പോടെ വിരാട് കോലി ടി20യില്‍ നിന്ന് വിരമിച്ചേക്കും; പ്രവചനവുമായി ഷൊയ്‌ബ് അക്തര്‍
author img

By

Published : Sep 15, 2022, 2:19 PM IST

ഇസ്ലാമാബാദ് : ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി പ്രസ്‌തുത ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്‌ബ് അക്തര്‍. ഇന്ത്യ ഡോട്ട്‌കോം സംഘടിപ്പിച്ച ലൈവ് സെഷനിലാണ് അക്തറിന്‍റെ പ്രതികരണം. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്.

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി വിരമിച്ചേക്കാം. മറ്റ് ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് വേണ്ടി ഒരു പക്ഷേ കോലി അത് ചെയ്‌തേക്കാം. ഞാനാണ് കോലിയുടെ സ്ഥാനത്തെങ്കില്‍ മുന്നോട്ടുള്ള കാലം മുന്നില്‍ കണ്ട് ഒരു തീരുമാനം എടുക്കുമായിരുന്നു- അക്തര്‍ അഭിപ്രായപ്പെട്ടു.

അടുത്തിടെ പൂര്‍ത്തിയായ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് വിരാട് കോലി തന്‍റെ ആദ്യ അന്താരാഷ്‌ട്ര ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അഫ്‌ഗാനിസ്ഥാനെതിരായ ശതകം രണ്ടര വര്‍ഷത്തിന് ശേഷം കോലിയുടെ ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറി കൂടിയായിരുന്നു. ടൂര്‍ണമെന്‍റില്‍ 5 ഇന്നിങ്സില്‍ 276 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.