ഹരാരെ : ശുഭ്‌മാന്‍ ഗില്ലിനൊപ്പമുള്ള ബാറ്റിങ് താന്‍ വളരെ ആസ്വദിച്ചിരുന്നുവെന്ന് ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാന്‍. ഗില്ലിനൊപ്പം ബാറ്റ് ചെയ്‌തപ്പോള്‍ താനും ഒരു യുവതാരമാണെന്ന തോന്നലാണ് ഉണ്ടായത്. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിന് ശേഷമാണ് ശിഖര്‍ ധവാന്‍റെ പ്രതികരണം.
ഗില്‍ ബാറ്റ് ചെയ്യുന്ന രീതി വളരെ മനോഹരമാണ്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം പുറത്തടുക്കുന്നത്. ഗില്ലിനൊപ്പം താളം കണ്ടെത്താന്‍ വളരെ വേഗത്തില്‍ തന്നെ തനിക്ക് സാധിച്ചതായും ധവാന്‍ പറഞ്ഞു.
-
Shubman Gill scored a fine 82* off 72 deliveries and is our Top Performer from the second innings.
— BCCI (@BCCI) August 18, 2022 " class="align-text-top noRightClick twitterSection" data="
A look at his batting summary here 👇👇#ZIMvIND @ShubmanGill pic.twitter.com/cIwXJPLmXE
">Shubman Gill scored a fine 82* off 72 deliveries and is our Top Performer from the second innings.
— BCCI (@BCCI) August 18, 2022
A look at his batting summary here 👇👇#ZIMvIND @ShubmanGill pic.twitter.com/cIwXJPLmXEShubman Gill scored a fine 82* off 72 deliveries and is our Top Performer from the second innings.
— BCCI (@BCCI) August 18, 2022
A look at his batting summary here 👇👇#ZIMvIND @ShubmanGill pic.twitter.com/cIwXJPLmXE
-
Off The Mark ✅ pic.twitter.com/qnPyZ3Y8bp
— Shubman Gill (@ShubmanGill) August 18, 2022 " class="align-text-top noRightClick twitterSection" data="
">Off The Mark ✅ pic.twitter.com/qnPyZ3Y8bp
— Shubman Gill (@ShubmanGill) August 18, 2022Off The Mark ✅ pic.twitter.com/qnPyZ3Y8bp
— Shubman Gill (@ShubmanGill) August 18, 2022
സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റിന്‍റെ അനായാസ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വിക്കറ്റുകള്‍ ഒന്നും നഷ്‌ടപ്പെടുത്താതെ 30.5 ഓവറിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മറികടന്നത്. ഇന്ത്യയ്‌ക്കായി ഇരുവരും അര്‍ധസെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
72 പന്തില്‍ 10 ബൗണ്ടറിയുടെയും, ഒരു സിക്‌സിന്‍റെയും അകമ്പടിയോടെയാണ് ഗില്‍ 82 റണ്‍സ് അടിച്ചത്. മറുവശത്ത് നിലയുറപ്പിച്ച് കളിച്ച ധവാന്‍ 113 പന്തില്‍ പുറത്താകാതെ 81 റണ്‍സ് നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഓഗസ്റ്റ് 20-ന് നടക്കും.