ദുബായ്: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത് കഴിഞ്ഞ ദിവസമാണ് ബിസിസിഐ സ്ഥിരീകരിച്ചത്. പരിക്കിന്‍റെ പിടിയിലായ താരം ലോകകപ്പ് കളിക്കാനുള്ള സാധ്യത ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തള്ളിക്കളഞ്ഞിരുന്നില്ല. ഇതിനിടെയുണ്ടായ ബിസിസിഐയുടെ സ്ഥിരീകരണം ആരാധകര്‍ക്ക് നിരാശയായിരുന്നു.
ബുംറയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ആരാകും പകരക്കാരനാവുകയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇക്കാര്യത്തില്‍ തന്‍റെ തെരഞ്ഞെടുപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍.
മുഹമ്മദ് സിറാജിനെയാണ് താന്‍ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വാട്‌സണ്‍ പറയുന്നത്. ടി20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയൻ ട്രാക്കുകളിൽ നിർണായകമായ പേസും ബൗൺസും സിറാജിന് നല്‍കാനാവുമെന്ന് വാട്‌സൺ പറഞ്ഞു.
"ബുംറയില്ലെങ്കില്‍ ഞാൻ മുഹമ്മദ് സിറാജിനെയാണ് തെരഞ്ഞടുക്കുക. അവന്‍ പ്രകടിപ്പിക്കുന്ന ആക്രമണോത്സുകതയാണ് അതിന് കാരണം. ബുംറയില്ലെങ്കില്‍ ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ഇന്ത്യയ്‌ക്ക് അതുണ്ടാകണമെന്നില്ല.
അവിടെ പേസും ബൗണ്‍സും പ്രധാനമാണ്. ന്യൂബോളില്‍ സിറാജ് മികച്ചു നിൽക്കുന്നു. അവന് വേഗതയുണ്ട്. പന്ത് സ്വിങ് ചെയ്യിക്കാനും പ്രതിരോധിക്കാനും അവന് മികച്ച കഴിവുണ്ട്.
ഐപിഎല്ലിൽ നമ്മൾ കണ്ടതിനൊപ്പം കഴിഞ്ഞ രണ്ട് വർഷമായി അവൻ മെച്ചപ്പെട്ടു. അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ പോകുന്നത് അവന്‍ തന്നെയാണ്", വാട്‌സണ്‍ പറഞ്ഞു. ഐസിസി റിവ്യൂവിന്‍റെ പുതിയ എപ്പിസോഡിലാണ് വാട്‌സന്‍റെ പ്രതികരണം.
ബുംറയുടെ അഭാവം ടി20 ലോകകപ്പ് ഉയർത്താനുള്ള ഇന്ത്യയുടെ സാധ്യതകളെ മങ്ങിച്ചേക്കുമെന്നും വാട്‌സൺ അഭിപ്രായപ്പെട്ടു. മുതുകിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ബുംറ ടി20 ലോകകപ്പ് ടീമില്‍ നിന്നും പുറത്തായത്. പരിക്കിനെ തുടര്‍ന്ന് അടുത്തിടെ സമാപിച്ച ഏഷ്യ കപ്പും താരത്തിന് നഷ്‌ടമായിരുന്നു.