ETV Bharat / sports

ഷെയ്ൻ വോണിന്‍റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ദുരൂഹതകളില്ലെന്ന് തായ് പൊലീസ് - വോണിന്‍റെ മരണം സ്വാഭാവിക കാരണങ്ങളാൽ

വോണിന്‍റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തായ്‌ലാന്‍ഡ് പൊലീസ്

ഷെയ്ൻ വോണിന്‍റെ മരണം  Shane Warne died  Autopsy report of Shane Warne  WARNE DIED DUE TO NATURAL CAUSES THAI POLICE  വോണിന്‍റെ മരണം സ്വാഭാവിക കാരണങ്ങളാൽ  ദുരൂഹതകളില്ലെന്ന് തായ് പോലീസ്
ഷെയ്ൻ വോണിന്‍റെ മരണം സ്വാഭാവികമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ദുരൂഹതകളില്ലെന്ന് തായ് പോലീസ്
author img

By

Published : Mar 7, 2022, 10:00 PM IST

ബാങ്കോക്ക് : അന്തരിച്ച ഓസ്ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയോടെ തായ്‌ലന്‍ഡിലുള്ള വില്ലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വോണിന്‍റേത് സ്വാഭാവിക മരണമാണെന്നും ദുരൂഹതകളൊന്നും ഇല്ലെന്നും തായ് പൊലീസ് വ്യക്തമാക്കി. വോണിന്‍റെ ശരീരത്തിലും മുറിയിലും രക്തത്തുള്ളികള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടി വിശദമായി പരിശോധിച്ചശേഷം മരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് ലഫ്.ജനറല്‍ സുര്‍ചാതെ ഹാക്‌പാണ്‍ പറഞ്ഞു. വോണിന്‍റെ മരണം സംബന്ധിച്ച എല്ലാ സാധ്യതകളും വിശദമായി പൊലീസ് പരിശോധിച്ചിരുന്നുവെന്നും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്നും ഹാക്‌പോണ്‍ വ്യക്തമാക്കി.

ALSO RAED: നെഞ്ച് വേദന അനുഭവപ്പെട്ടതായി വോണ്‍ പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി മാനേജർ

അദ്ദേഹത്തിന്‍റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കണ്ടെത്തലുകളിൽ കുടുംബം തൃപ്‌തരാണെന്നും തായ് പൊലീസ് അറിയിച്ചു . അതേസമയം വോണിന്‍റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.