ധാക്ക: ക്രിക്കറ്റ് ഗ്രൗണ്ടിന് ഉള്ളിലായാലും പുറത്തായാലും എന്നും വിവാദങ്ങളുടെ ഉറ്റ തോഴനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan). ക്രിക്കറ്റ് മൈതാനത്തിന് ഉള്ളിലെ ചില പെരുമാറ്റങ്ങള്‍ കൊണ്ട് പലപ്പോഴും അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ കളത്തിന് പുറത്ത് ഒരു ആരാധകനെ അടിച്ച് വെട്ടിലായിരിക്കുകയാണ് ഷാക്കിബ് (Shakib Al Hasan Slaps Fan).
-
Shakib Al Hasan slapped a fanpic.twitter.com/oJrnWlfpDw
— Don Cricket 🏏 (@doncricket_) January 8, 2024 " class="align-text-top noRightClick twitterSection" data="
">Shakib Al Hasan slapped a fanpic.twitter.com/oJrnWlfpDw
— Don Cricket 🏏 (@doncricket_) January 8, 2024Shakib Al Hasan slapped a fanpic.twitter.com/oJrnWlfpDw
— Don Cricket 🏏 (@doncricket_) January 8, 2024
ബംഗ്ലാദേശില്‍ ഇന്നലെ (ജനുവരി 7) ആയിരുന്നു പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി (Awami League Party) സ്ഥാനാര്‍ഥിയായി ഷാക്കിബും മത്സരരംഗത്തുണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പ് ഒരു പോളിങ് സ്റ്റേഷനിലേക്ക് താരം എത്തിയിരുന്നു.
ഈ സമയം, താരത്തെ കാണാന്‍ നിരവധി ആരാധകരും പാര്‍ട്ടി അനുയായികളും സ്ഥലത്ത് തടിച്ചുകൂടി. ഇതിനിടെ ഒരു ആരാധകന്‍ ഷാക്കിബിനെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ രോഷാകുലനായ ഷാക്കിബ് ആരാധകന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ പ്രചരിക്കുകയാണ്.
അതേസമയം, ബംഗ്ലാദേശിലെ മഗൂര-1 മണ്ഡലത്തില്‍ നിന്നാണ് ഷാക്കിബ് ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കാനും താരത്തിനായി. തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല (Shakib Al Hasan Election Result).
കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് ഷാക്കിബ് അല്‍ ഹസന്‍ അവസാനമായി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചത്. ബംഗ്ലാദേശിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ ഷാക്കിബിന് ലോകകപ്പിന്‍റെ 13-ാം പതിപ്പില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഏഴ് ഇന്നിങ്‌സില്‍ നിന്നും 186 റണ്‍സ് നേടിയ താരം പന്ത് എറിഞ്ഞപ്പോള്‍ ആകെ ഏഴ് വിക്കറ്റുകളാണ് സ്വന്തമാക്കിയത് (Shakib Al Hasan Cricket World Cup 2023 Stats).
ബംഗ്ലാദേശിലെ 12-ാം പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലാണ് ജയം സ്വന്തമാക്കിയത് (Bangladesh Parliament Election Result). തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ, അഞ്ചാമത്തെ പ്രാവശ്യവും ഷെയ്‌ഖ് ഹസീന ബംഗ്ലാദേശില്‍ അധികാരത്തിലെത്തുകയാണ് ചെയ്‌തത്.
Read More : അധികാരത്തില്‍ അഞ്ചാം തവണ; ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനക്ക് ഭരണത്തുടർച്ച