ETV Bharat / sports

ലോകകപ്പ് കളിച്ചത് മങ്ങിയ കാഴ്‌ചയുമായി ; വെളിപ്പെടുത്തലുമായി ഷാക്കിബ് അല്‍ ഹസന്‍ - ഏകദിന ലോകകപ്പ് 2023

Shakib Al Hasan in Cricket World Cup 2023: ഏകദിന ലോകകപ്പ് സമയത്ത് തന്‍റെ ഇടത് കണ്ണിലെ കാഴ്‌ചയ്‌ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍.

Shakib Al Hasan  Shakib Al Hasan health Updates  Shakib Al Hasan in Cricket World Cup 2023  Shakib Al Hasan blurred vision  Cricket World Cup 2023  ഷാക്കിബ് അല്‍ ഹസന്‍  ഷാക്കിബ് അല്‍ ഹസന്‍ ഏകദിന ലോകകപ്പ് 2023  ഷാക്കിബ് അല്‍ ഹസന്‍ ഹെല്‍ത്ത് അപ്‌ഡേറ്റ്‌സ്  ഏകദിന ലോകകപ്പ് 2023  ഷാക്കിബ് അല്‍ ഹസന്‍റെ കാഴ്‌ചയ്‌ക്ക് തകരാര്‍
Shakib Al Hasan played in the Cricket World Cup 2023 with blurred vision
author img

By ETV Bharat Kerala Team

Published : Dec 26, 2023, 1:35 PM IST

ധാക്ക : ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തന്‍റെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് കഴിഞ്ഞിരുന്നില്ല. ഓള്‍ റൗണ്ടറായ ഷാക്കിബിന്‍റെ ബാറ്റിങ്ങിലും ബോളിങ്ങിലും ടീമിന് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പരിക്ക് കാരണം താരത്തിന് പുറത്തിരിക്കേണ്ടിയും വന്നു.

ഇപ്പോഴിതാ ലോകകപ്പ് സമയത്തെ തന്‍റെ കാഴ്‌ചയെക്കുറിച്ച് വമ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് 36-കാരന്‍. മങ്ങിയ കാഴ്‌ചയുമായാണ് താന്‍ ലോകകപ്പില്‍ കളിച്ചതെന്നാണ് ഷാക്കിബ് അല്‍ ഹസന്‍ പറയുന്നത്. ഇടത് കണ്ണിന്‍റെ ഒരു വശത്ത് കാഴ്ച മങ്ങിയതിനാൽ സമ്മർദം കുറയ്ക്കാൻ ഡോക്‌ടർമാര്‍ ഉപദേശിച്ചതായും ഷാക്കിബ് പറഞ്ഞു. (Shakib Al Hasan played in the Cricket World Cup 2023 with blurred vision).

"ബാറ്റ് ചെയ്യുമ്പോള്‍ പന്ത് നേരിടുന്നതിൽ തനിക്ക് വലിയ അസ്വസ്ഥതയുണ്ടായിരുന്നു. ലോകകപ്പിലെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ അല്ല, ടൂര്‍ണമെന്‍റിലുടനീളം കാഴ്‌ചയ്‌ക്ക് പ്രശ്‌നമുണ്ടായിരുന്നു. ഡോക്‌ടറെ സമീപിച്ചപ്പോൾ കോർണിയയിലോ റെറ്റിനയിലോ വെള്ളമുണ്ടെന്നാണ് അവര്‍ പറഞ്ഞത്.

തുള്ളി മരുന്ന് നല്‍കുകയും സമ്മർദം കുറയ്ക്കണമെന്ന് പറയുകയും ചെയ്‌തു. സമ്മര്‍ദമാണോ ഇതിന്‍റെ കാരണമെന്ന് എനിക്ക് ഉറപ്പില്ല. കാരണം ഞാന്‍ അമേരിക്കയില്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് പോകുന്ന സമയത്ത് തീരെ സമ്മര്‍ദമില്ലായിരുന്നു. ലോകകപ്പ് കഴിഞ്ഞതിനാല്‍ എനിക്ക് സമ്മര്‍ദമില്ലെന്ന് ഞാന്‍ ഡോക്‌ടറോട് പറയുകയും ചെയ്‌തു"- ഷാക്കിബ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോട് വെളിപ്പെടുത്തി.

2019-ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ റെക്കോഡ് പ്രകടനം നടത്താന്‍ ഷാക്കിബിന് കഴിഞ്ഞിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങിയ താരം 606 റണ്‍സും 11 വിക്കറ്റുകളും നേടിയിരുന്നു. എന്നാല്‍ 2023-ല്‍ അയല്‍ക്കാരായ ഇന്ത്യന്‍ മണ്ണില്‍ ക്യാപ്റ്റനായെത്തിയ ഷാക്കിബ് നിറം മങ്ങി. ഏഴ് മത്സരങ്ങളില്‍ നിന്നും 186 റണ്‍സായിരുന്നു നേടാന്‍ കഴിഞ്ഞത്. 26.57 ആയിരുന്നു ശരാശരി. (Shakib Al Hasan in Cricket World Cup 2023) പരിക്കുകാരണം രണ്ട് മത്സരങ്ങളില്‍ താരത്തിന് ഇറങ്ങാനുമായിരുന്നില്ല.

ALSO READ: 77 ദിവസങ്ങളും 7 മത്സരങ്ങളും ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വരുന്നത് ടീം ഇന്ത്യയുടെ നിര്‍ണായക ദിനങ്ങള്‍

അതേസമയം ഏകദിന ലോകകപ്പില്‍ നിരാശാജനകമായിരുന്നു ബംഗ്ലാദേശിന്‍റെ പ്രകടനം. ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച് തുടങ്ങാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ആറ് തോല്‍വികളുമായി ടൂര്‍ണമെന്‍റില്‍ നിന്നും ആദ്യം പുറത്താവുന്ന ടീമായി.

അഫ്‌ഗാനിസ്ഥാനെ കൂടാതെ ശ്രീലങ്കയെ മാത്രമാണ് ടീമിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. ആകെ ഒമ്പത് മത്സരങ്ങളില്‍ ഏഴിലും തോറ്റ ഷാക്കിബിനും സംഘത്തിനും പോയിന്‍റ് ടേബിളില്‍ എട്ടാമതാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. (Bangladesh in Cricket World Cup 2023).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.