ETV Bharat / sports

'ഫിനിഷിങ്ങിൽ ധോണിയാണെന്‍റെ റോൾ മോഡൽ'; ആരാധന തുറന്ന് പറഞ്ഞ് ഷാറുഖ് ഖാൻ

author img

By

Published : Jan 2, 2022, 12:39 PM IST

ധോണിയെപ്പോലെ മികച്ച ഫിനിഷർ ആകാനാണ് ആഗ്രഹമെന്ന് ഷാറുഖ് ഖാൻ

Shahrukh Khan idolised ms dhoni as a finisher  Shahrukh Khan about ms dhoni  MS Dhoni Finisher  ധോണിയാണ് റോൾ മോഡലെന്ന് ഷാറുഖ് ഖാൻ  ധോണി ഫിനിഷർ  ധോണിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് ഷാറുഖ് ഖാൻ
'ഫിനിഷിങ്ങിൽ ധോണിയാണെന്‍റെ റോൾ മോഡൽ'; ആരാധന തുറന്ന് പറഞ്ഞ് ഷാറുഖ് ഖാൻ

ചെന്നൈ : കുറച്ചിടെയായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരമാണ് തമിഴ്‌നാടിന്‍റെ ഷാറുഖ് ഖാൻ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലും വിജയ്‌ ഹസാരെ ട്രോഫിയിലും താരം തകർപ്പൻ പ്രകടനമാണ് കാഴ്‌ചവച്ചത്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ തമിഴ്‌നാടിനെ വിജയികളാക്കുന്നതിലും ഷാറുഖ് പ്രധാന പങ്ക് വഹിച്ചിരുന്നു.

തമിഴ്‌നാട് ടീമിനായും ഫിനിഷറുടെ റോളിലാണ് താരം കളത്തിലിറങ്ങുന്നത്. അതേസമയം മത്സരങ്ങളിലെ തന്‍റെ ഫിനിഷിങ് മികവിൽ കടപ്പെട്ടിരിക്കുന്നത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയോടാണെന്ന് ഷാറുഖ് വ്യക്‌തമാക്കുന്നു.

'ഞാൻ എപ്പോഴും മാതൃകയാക്കുന്നതും പിന്തുടരുന്നതും എംഎസ് ധോണിയെയാണ്. അദ്ദേഹത്തെപ്പോലൊരു മികച്ച ഫിനിഷർ ആകാനാണ് എന്‍റെയും ആഗ്രഹം. വ്യത്യസ്‌തമായ രീതിയിലാണ് മത്സരത്തെ ധോണി മുന്നോട്ടുകൊണ്ട് പോകുന്നത്. മത്സരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും തന്‍റെ കഴിവുകളെക്കുറിച്ചുള്ള ബോധ്യവും ധോണിക്കുണ്ട്. ധോണി ക്രീസിൽ നിൽക്കുമ്പോൾ സമ്മർദം ബോളർമാർക്ക് ആയിരിക്കും'. ഷാറുഖ് പറഞ്ഞു.

ALSO READ: Harbhajan Singh | 'ധോണിക്ക് ലഭിച്ച പോലെ പിന്തുണ മറ്റ് താരങ്ങൾക്ക് ലഭിച്ചിട്ടില്ല' ; ആരോപണവുമായി ഹർഭജൻ

'അതേസമയം ഐപിഎല്ലിൽ കളിക്കുന്നതിനെക്കുറിച്ചും ഷാറുഖ് സംസാരിച്ചു. തീർച്ചയായും ഐപിഎല്ലിൽ കളിക്കുക എന്നത് എന്‍റെ മനസിലുണ്ട്. എന്നാൽ ലേലത്തിൽ എത്ര തുക ലഭിക്കുമെന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. നിലവിൽ രഞ്ജി ട്രോഫിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവിടെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാണ് ശ്രമിക്കുന്നത്' - ഷാറുഖ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.