കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. പരിക്കേറ്റ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ഇംഗ്ലണ്ടിലെ തുടര്‍ ചികിത്സയ്‌ക്ക് ബോര്‍ഡ് പണമോ സഹായമോ നല്‍കിയില്ലെന്നാണ് മുന്‍ നായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 22കാരനായ താരത്തിന് ഇംഗ്ലണ്ടില്‍ ഡോക്‌ടറുടെ സേവനം ഉറപ്പാക്കിയത് താനാണെന്നും അഫ്രീദി ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
"ഷഹീൻ അഫ്രീദി സ്വന്തം ചെലവിലാണ് ഇംഗ്ലണ്ടില്‍ തുടര്‍ ചികിത്സയ്‌ക്കായി പോയത്. ടിക്കറ്റിന് പോലും സ്വന്തമായി പണം നല്‍കേണ്ടി വന്നു. സ്വന്തം പണം കൊണ്ടാണ് ഇംഗ്ലണ്ടിൽ താമസിക്കുന്നത്. അവിടെ ഡോക്‌ടറെ ഏർപ്പാട് ചെയ്‌തത് ഞാനാണ്. പിസിബി ഒന്നും ചെയ്‌തിട്ടില്ല", അഫ്രീദി പറഞ്ഞു.
-
Huge revelation by @SAfridiOfficial! @TheRealPCB must come up with a clarification#PAKvENG #ShaheenAfridi #CricketTwitter pic.twitter.com/6irvlWmsIS
— muzamilasif (@muzamilasif4) September 15, 2022 " class="align-text-top noRightClick twitterSection" data="
">Huge revelation by @SAfridiOfficial! @TheRealPCB must come up with a clarification#PAKvENG #ShaheenAfridi #CricketTwitter pic.twitter.com/6irvlWmsIS
— muzamilasif (@muzamilasif4) September 15, 2022Huge revelation by @SAfridiOfficial! @TheRealPCB must come up with a clarification#PAKvENG #ShaheenAfridi #CricketTwitter pic.twitter.com/6irvlWmsIS
— muzamilasif (@muzamilasif4) September 15, 2022
ബോര്‍ഡിന്‍റെ അന്താരാഷ്‌ട്ര ഡയറക്‌ടർ സാക്കിർ ഖാൻ ഒന്നോ രണ്ടോ തവണ മാത്രം സംസാരിച്ചതായും അഫ്രീദി കൂട്ടിച്ചേര്‍ത്തു. ഷാഹിദ് അഫ്രീദിയുടെ ഭാവി മരുമകനാണ് ഷഹീന്‍ ഷാ. ഈ വര്‍ഷമാണ് ഷാഹിദ് അഫ്രീദിയുടെ മകളും ഷഹീനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
ജൂലൈയിൽ ശ്രീലങ്കയിൽ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് ഷഹീന്‍റെ കാൽമുട്ടിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ മാസം നടന്ന ഏഷ്യ കപ്പില്‍ നിന്നും താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. അതേസമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടി20 ലോകകപ്പിനുള്ള പാക് ടീമില്‍ ഷഹീന്‍ ഷാ അഫ്രീദി ഇടം നേടിയിട്ടുണ്ട്.
ലോകകപ്പിന് മുന്നെ ഷഹീന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമെന്ന് പാക് ടീമിന്‍റെ മുഖ്യ സെലക്‌ടര്‍ മുഹമ്മദ് വസീം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കുക. ഒക്‌ടോബർ 23ന് മെൽബണിൽ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരായാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം.
also read: 'ചീഫ് സെലക്‌ടറുടെ ചീപ്പ് സെലക്ഷന്‍' ; പൊട്ടിത്തെറിച്ച് പാക് മുന്‍ താരം മുഹമ്മദ് ആമിര്‍