ETV Bharat / sports

അണ്ടര്‍ 19 വനിത ലോകകപ്പ്: ഇന്ത്യയെ നയിക്കാന്‍ 'സീനിയർ' ഷഫാലി - അണ്ടര്‍ 19 വനിത ലോകകപ്പ്

ഷഫാലിയ്‌ക്കൊപ്പം സീനിയര്‍ ടീമിന്‍റെ ഭാഗമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷും അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

U19 Women s T20 World Cup  Shafali Verma  Shafali Verma news  Richa Ghosh  ഷഫാലി വര്‍മ  ഷഫാലി വര്‍മ അണ്ടര്‍ 19 വനിത ടീം ക്യാപ്റ്റന്‍  റിച്ച ഘോഷ്  അണ്ടര്‍ 19 വനിത ലോകകപ്പ്
ഇന്ത്യയെ നയിക്കാന്‍ സീനിയർ ഷഫാലി
author img

By

Published : Dec 5, 2022, 3:09 PM IST

മുംബൈ: അണ്ടര്‍ 19 വനിത ടി20 ലോകകപ്പില്‍ ഇന്ത്യയെ ഷഫാലി വര്‍മ നയിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. നിലവിലെ ഇന്ത്യന്‍ ടീമിന്‍റെ ഓപ്പണറാണ് ഷഫാലി. ഷഫാലിയ്‌ക്കൊപ്പം സീനിയര്‍ ടീമിന്‍റെ ഭാഗമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷും അണ്ടര്‍ 19 സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ശ്വേതാ ഷെഹ്‌റാവത്താണ് വൈസ് ക്യാപ്റ്റന്‍.

അണ്ടര്‍ 19 വനിത ലോകകപ്പിന്‍റെ പ്രഥമ പതിപ്പിന് ദക്ഷിണാഫ്രിക്കയാണ് വേദിയാവുന്നത്. അടുത്ത വര്‍ഷം ജനുവരി 14 മുതൽ 29 വരെ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയടക്കം 16 ടീമുകളാണ് മത്സരിക്കുന്നത്. സൗത്ത് ആഫ്രിക്ക, യുഎഇ, സ്‌കോട്ട്‌ലന്‍ഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.

ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സര ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഡിസംബർ 27നാണ് പരമ്പര ആരംഭിക്കുന്നത്. പ്രിട്ടോറിയയിലെ ടക്‌സ് ഓവലാണ് മുഴുവന്‍ മത്സരങ്ങള്‍ക്കും വേദിയാവുന്നത്.

ടി20 ലോകകപ്പ് സ്‌ക്വാഡ്: ഷഫാലി വർമ (ക്യാപ്റ്റൻ), ശ്വേത സെഹ്‌രാവത് (വൈസ് ക്യാപ്റ്റൻ), റിച്ച ഘോഷ് (ഡബ്ല്യുകെ), ജി തൃഷ, സൗമ്യ തിവാരി, സോണിയ മെഹ്ദിയ, ഹർലി ഗാല, ഹൃഷിത ബസു (ഡബ്ല്യുകെ), സോനം യാദവ്, മന്നത്ത് കശ്യപ്, അർച്ചന ദേവി, പാർഷവി ചോപ്ര, ടിറ്റാസ് സാധു, ഫലക് നാസ്, ഷബ്‌നം എം.ഡി.

സ്റ്റാൻഡ്ബൈ: ശിഖ, നജ്‌ല സിഎംസി, യശശ്രീ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.