ETV Bharat / sports

ഉറപ്പിക്കാമോ... അവസാന നാല് പിടിക്കാൻ വമ്പൻമാർ... അട്ടിമറിച്ചെത്താൻ അഫ്‌ഗാൻ, പ്രതീക്ഷ കൈവിടാതെ പാക് നിരയും - semi final line up

Cricket world cup Semi Final Qualification Possibilities | ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകൾ പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലുള്ളത്. ബംഗ്ലാദേശും ഇംഗ്ലണ്ടും ടൂർണമെന്‍റില്‍ നിന്ന് ഏതാണ്ട് പുറത്തായ മട്ടാണ്.

ICC  Cricket World Cup 2023  Semi Final Qualification possibilities  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ലോകകപ്പ്  India  South Africa  ദക്ഷിണാഫ്രിക്ക  ന്യൂസിലൻഡ്  Cricket World Cup semi final line up  semi final line up  pakistan semi final
Cricket World Cup 2023: Semi-Final Qualification Scenario For All 10 Teams Explained
author img

By ETV Bharat Kerala Team

Published : Nov 1, 2023, 1:58 PM IST

ന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് പാതിവഴി പിന്നിട്ടിരിക്കുകയാണ്. ടൂർണമെന്‍റിൽ മാറ്റുരയ്‌ക്കുന്ന 10 ടീമുകളും ആറ് മത്സരങ്ങൾ പൂർത്തിയാക്കി. ഇനി അവസാന നാലിൽ ഇടമുറപ്പിക്കാനുള്ള പോരാട്ടങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുക. കളിച്ച ഏഴ് മത്സരങ്ങളിൽ ആറെണ്ണവും തോറ്റ ബംഗ്ലാദേശിന്‍റെ സെമി പ്രവേശനം ഏറെക്കുറെ അസ്‌തമിച്ച മട്ടാണ്. ആറെണ്ണത്തിൽ അഞ്ചിലും തോറ്റ ഇംഗ്ലണ്ടിന്‍റെ സ്ഥിതിയും വ്യത്യസ്‌തമല്ല.

കളിച്ച ആറ് മത്സരത്തിലും വിജയം നേടിയ ഇന്ത്യയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആറ് കളികളിൽ അഞ്ചെണ്ണം ജയിച്ച ദക്ഷിണാഫ്രിക്കയും നാലെണ്ണത്തിൽ ജയം നേടിയ ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു ടീമും സെമി ഫൈനൽ ഉറപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ടീമുകളുടെ സെമി സാധ്യത എങ്ങനെയെന്ന് പരിശോധിക്കാം..

ഇന്ത്യ : നിലവിൽ 12 പോയിന്‍റുള്ള ഇന്ത്യക്ക് ലോകകപ്പിൽ സെമി ബർത്ത് ഉറപ്പിക്കാൻ ഒരു പോയിന്‍റ് മാത്രം മതി. അതായത് ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയമോ സമനിലയോ നേടിയാൽ മുൻചാമ്പ്യൻമാരായ ഇന്ത്യക്ക് അവസാന നാലിൽ ഇടം ഉറപ്പിക്കാം. നിലവിൽ ആദ്യ നാലിന് പുറത്തുള്ള ടീമുകൾക്ക് എല്ലാം മത്സരവും ജയിക്കാനായാൽ പരാമാവധി 12 പോയിന്‍റ് മാത്രമേ നേടാനാകൂ.

ICC  Cricket World Cup 2023  Semi Final Qualification possibilities  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ലോകകപ്പ്  India  South Africa  ദക്ഷിണാഫ്രിക്ക  ന്യൂസിലൻഡ്  Cricket World Cup semi final line up  semi final line up  pakistan semi final
ഇന്ത്യ

നാളെ (നവംബർ 2) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ അഞ്ചിന് ദക്ഷിണാഫ്രിക്കയും, നവംബർ 12 ന് നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് നെതർലൻഡ്‌സിനെ നേരിടും. മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാലും അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ തോൽവി ഇന്ത്യയുടെ സെമി ബർത്ത് ഉറപ്പിക്കും.

ദക്ഷിണാഫ്രിക്ക : ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് സെമിയിൽ കടക്കാൻ മൂന്ന് പോയിന്‍റ് കൂടി വേണം. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ ന്യൂസിലൻഡ്, ഇന്ത്യ, അട്ടിമറി വീരൻമാരായ അഫ്‌ഗാനിസ്ഥാൻ എന്നിവരെയാണ് പ്രോട്ടീസിന് നേരിടാനുള്ളത്. ഇതിൽ രണ്ട് മത്സരങ്ങളിൽ ജയം നേടാനായാൽ കണക്കുകളെ ആശ്രയിക്കാതെ സെമിയിലേക്ക് കുതിക്കാം.

ദക്ഷിണാഫ്രിക്ക

മറിച്ചാണ് ഫലമെങ്കിൽ ആദ്യ ലോകകപ്പ് എന്ന സ്വപ്‌നത്തിലേക്ക് അടുക്കാൻ കാത്തിരിക്കേണ്ടി വരും. ഒരു മത്സരത്തിൽ ജയം നേടാനായാൽ പോയിന്റ് ടേബിളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ടീമുകളുടെ മത്സരഫലത്തെയും ആശ്രയിക്കേണ്ടിവരും.

ന്യൂസിലൻഡ്: തുടർച്ചയായ നാല് വിജയങ്ങളുമായി കുതിച്ച കിവീസ് ആദ്യം ഇന്ത്യയോടും തൊട്ടടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയയോടും തോറ്റു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് വിജയമെങ്കിലും നേടിയാൽ മാത്രമെ ബ്ലാക് ക്യാപ്‌സിന് അവസാന നാലിൽ ഇടം ലഭിക്കൂ. ഒരു തോൽവി നേരിട്ടാൽ ലോകകപ്പിൽ ടീമിന്‍റെ ഭാവി സങ്കീർണമാക്കിയേക്കും.

ന്യൂസിലൻഡ്

ഇന്ന് പൂനെയിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. പ്രോട്ടീസിനെതിരെ ജയിക്കാനായാൽ ന്യൂസിലൻഡിന് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യത കൂടുതൽ സജീവമാക്കാം. ഒപ്പം പോയിന്‍റ് കണക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഒപ്പമെത്താനും കഴിയും.

ഓസ്ട്രേലിയ: അയൽക്കാരായ ന്യൂസിലൻഡിന് തൊട്ടുതാഴെ നാലാമതാണ് ഓസ്ട്രേലിയയുടെ സ്ഥാനം. കിവീസിനെപ്പോലെ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലങ്കിലും അനുകൂല ഫലം നേടാനായാൽ മാത്രമെ പാറ്റ് കമ്മിൻസിനും കൂട്ടർക്കും സെമി ബർത്ത് ഉറപ്പാക്കാൻ കഴിയൂ.

ആദ്യ രണ്ട് മത്സങ്ങളിലെ തോൽവിക്ക് പിന്നാലെ നെതർലൻഡ്‌സിനെതിരെ 309 റൺസിന്‍റെ റെക്കോഡ് ജയത്തോടെയാണ് ഓസീസ് പ്രതീക്ഷകൾ സജീവമായത്. ഇതോടെ നെറ്റ് റൺറേറ്റിൽ വൻകുതിപ്പാണ് ഓസ്ട്രേലിയ നേടിയത്. തുടർന്നുള്ള നാല് മത്സരങ്ങളിൽ പരാജയമറിയാതെയാണ് കംഗാരുപ്പടയുടെ കുതിപ്പ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് അടുത്ത മത്സരത്തിലെ എതിരാളികൾ.

ഓസ്‌ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ജയം അടുത്ത റൗണ്ടിലേക്കുള്ള ദൂരം ഒരു മത്സര ജയമായി കുറയ്‌ക്കാനാകും. തോൽവിയാണ് ഫലമെങ്കിൽ അഫ്‌ഗാൻ, ബംഗ്ലാദേശ് ടീമുകൾക്കെതിരെ ജയിക്കാനായാലും സെമിയിൽ സ്ഥാനം ഉറപ്പിക്കാം.

പാകിസ്ഥാൻ: നിലവിൽ നാല് പോയിന്‍റുള്ള പാക് പടയ്ക്ക് ശേഷിക്കുന്ന മുന്ന് മത്സരങ്ങൾ ജയിക്കാനായാൽ പത്ത് പോയിന്‍റിലെത്താം. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലദേശിനെ പരാജയപ്പെടുത്തിയതോടെയാണ് പ്രതീക്ഷ നിലനിർത്തിയത്. എന്നാൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ വീഴ്ചയും കാത്തിരിക്കുകയാണ് ബാബര്‍ അസമും സംഘവും.

നെതർലൻഡ്‌സ്, ശ്രീലങ്ക ടീമുകളെ തകർത്ത് തുടങ്ങിയ പാകിസ്ഥാന്‍റെ കുതിപ്പ് ഇന്ത്യക്ക് മുന്നിൽ അവസാനിച്ചു. ആത്മവിശ്വാസം നഷ്‌ടപ്പെട്ടതോടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പാകിസ്ഥാൻ തോൽവി വഴങ്ങി. ഇതോടെ ഭാവി സങ്കീർണമായ പാക് ടീം ബംഗ്ലാദേശിനെതിരെ മികച്ച ജയത്തോടെ റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു.

പാകിസ്ഥാൻ

ന്യൂസിലാൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയാണ് മത്സരങ്ങൾ ബാക്കിയുള്ളത്. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കയുടെ തോൽവികളാണ് പാകിസ്ഥാന്‍റെ ഭാവി നിർണയിക്കുക. എന്നാൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ തന്നെ, ഒരു തോൽവി പാകിസ്ഥാന്‍റെ മുന്നോട്ടുള്ള കുതിപ്പിന് വിരാമമിടും.

അഫ്‌ഗാനിസ്ഥാൻ: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മൂന്ന് വിജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് അഫ്‌ഗാൻ. അഫ്‌ഗാൻ പോരാട്ട വീര്യത്തിന് മുന്നിൽ വീണത് മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകളാണ്. അതുകൊണ്ടുതന്നെ അഫ്‌ഗാനെ വിലകുറച്ച് കാണുന്നത് മറ്റു ടീമുകൾക്ക് ഭൂഷണമല്ല.

അഫ്‌ഗാനിസ്ഥാൻ

നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അടുത്ത മൂന്ന് മത്സരങ്ങളിലായി നേരിടാനുള്ളത്. ഇതിൽ മൂന്ന് ജയിച്ച് സെമി പ്രതീക്ഷ നിലനിർത്താനാകും ഇവരുടെ ശ്രമം. എന്നാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ജയം മാത്രം മതിയാകില്ല. പോയിന്‍റ് പട്ടികയിൽ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ന്യൂസിലൻഡ്, ഓസ്‌ട്രേലിയ ടീമുകൾ രണ്ട് മത്സരങ്ങൾ തോൽക്കുകയോ അല്ലെങ്കിൽ വലിയ മാർജിനിൽ ഒരു കളി പരാജയപ്പെടുകയോ വേണം.

ശ്രീലങ്ക: മുൻചാമ്പ്യൻമാരായ ശ്രീലങ്കയ്‌ക്ക് ചെറിയ സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ നാല് പോയിന്‍റുള്ള ലങ്കയ്‌ക്ക് ശേഷിക്കുന്ന മുന്ന് മത്സരങ്ങൾ ജയിക്കാനായാൽ പത്ത് പോയിന്‍റിലെത്താം.

ശ്രീലങ്ക

അതിൽതന്നെ ടേബിളിൽ മുന്നിലുള്ള ഇന്ത്യ, ന്യൂസിലൻഡ് ടീമുകളെ വലിയ മാർജിനിൽ തോൽപിക്കണം. എങ്കിൽ മാത്രമെ റൺറേറ്റ് അടിസ്ഥാനത്തിൽ മുന്നിലെത്താൻ കഴിയൂ.

നെതർലൻഡ്‌സ്: അഫ്‌ഗനിസ്ഥാൻ, ഇംഗ്ലണ്ട്, ഇന്ത്യ ടീമുകളോട് ശേഷിക്കുന്ന മത്സരങ്ങൾ കളിക്കേണ്ടത്. മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കെ നാല് പോയിന്‍റ് മാത്രമുള്ള നെതർലൻഡ്‌സിന് ആദ്യ ലോകകപ്പ് സെമിഫൈനൽ എന്നത് വളരെ ദുഷ്‌കരമാണ്.

നെതർലൻഡ്‌സ്

വമ്പൻ ടീമുകൾക്കെതിരായ മത്സരത്തിലെ വലിയ മാർജിനിലുള്ള ജയങ്ങൾ മാത്രമെ പ്രതീക്ഷയ്‌ക്കുള്ള വക നൽകുന്നുള്ളു. അതോടൊപ്പം പട്ടികയിൽ മുന്നിലുള്ള ടീമുകളെ മത്സരത്തെയും ആശ്രയിക്കണം.

ഇംഗ്ലണ്ട്

രണ്ട് പോയിന്‍റ് മാത്രം അക്കൗണ്ടിലുള്ള ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകൾ ഏറെക്കുറെ ലോകകപ്പിൽ നിന്ന് പുറത്തായ സാഹചര്യമാണുള്ളത്. കണക്കുകൾ പ്രകാരം ഇംഗ്ലീഷുകാർക്ക് ഓസ്‌ട്രേലിയ, നെതർലൻഡ്‌സ്, പാകിസ്ഥാൻ എന്നിവരെ വൻ മാർജിനിൽ തോൽപ്പിക്കേണ്ടതുണ്ട്. എന്നാൽ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ തോറ്റാൽ അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടൂർണമെന്‍റിൽ നിന്ന് പുറത്താകും.

ബംഗ്ലദേശ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.