ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദനത്തില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനമായിരുന്നു മലയാളി ബാറ്റര്‍ർ സഞ്‌ജു സാംസണ്‍ നടത്തിയത്. തുടര്‍ച്ചയായ അവഗണനകള്‍ക്ക് ഒടുവില്‍ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ച സഞ്‌ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ബ്രിഡ്‌ജ്‌ടൗണിലെ കെന്‍സിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 19 പന്തുകളില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സഞ്‌ജു സാംസണ് നേടാന്‍ കഴിഞ്ഞത്.
-
Adipoli, Chettan 🫡😍pic.twitter.com/gZ82mqEPhx
— Rajasthan Royals (@rajasthanroyals) August 1, 2023 " class="align-text-top noRightClick twitterSection" data="
">Adipoli, Chettan 🫡😍pic.twitter.com/gZ82mqEPhx
— Rajasthan Royals (@rajasthanroyals) August 1, 2023Adipoli, Chettan 🫡😍pic.twitter.com/gZ82mqEPhx
— Rajasthan Royals (@rajasthanroyals) August 1, 2023
വിന്‍ഡീസ് ലെഗ്‌സ്‌പിന്നര്‍ യാനിക് കറിയയുടെ പന്തില്‍ സ്ലിപ്പില്‍ ബ്രണ്ടന്‍ കിങ്ങാണ് സഞ്‌ജുവിനെ കയ്യിലൊതുക്കിയത്. യാനിക് കറിയയുടെ ലെഗ് ബേക്കുകളില്‍ ഏറെ പ്രയാസപ്പെട്ടതിന് ശേഷമായിരുന്നു താരത്തിന്‍റെ കീഴടങ്ങല്‍. സഞ്‌ജുവിന്‍റെ നല്ലൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകകര്‍ക്ക് ഏറെ നിരാശ നല്‍കുന്നതായിരുന്നുവിത്.
അടിയോടടി: എന്നാല്‍ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ മറ്റൊരു സഞ്‌ജുവിനെയാണ് കാണാന്‍ കഴിഞ്ഞത്. സഞ്‌ജു ക്രീസിലെത്തുമ്പോള്‍ ആദ്യം എതിരെ നിന്നത് യാനിക് തന്നെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്താക്കിയെങ്കിലും യാനിക്കിനെ കടന്നാക്രമിക്കുന്ന സമീപനമായിരുന്നു താരം സ്വീകരിച്ചത്. ഇതോടെ നേരിട്ട രണ്ടാം പന്തില്‍ വിന്‍ഡീസ് ലെഗ് സ്‌പിന്നറെ സഞ്‌ജു സിക്‌സര്‍ തൂക്കി.
മലയാളി താരത്തിന്‍റെ ശക്തമായ ഹിറ്റില്‍ യാനിക്കിന്‍റെ ലോഫ്‌റ്റഡ് ഡെലിവറി ലോങ് ഓണിലേക്ക് പറക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ക്ക് കഴിഞ്ഞുള്ളു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്‌ജു സാംസണിന്‍റെ ടീമിമായ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച പ്രസ്‌തുത വിഡിയോ ട്വിറ്ററില്‍ വൈറലാണ്.
'അടിപൊളി ചേട്ടാ..' എന്ന തലക്കെട്ടോടെയാണ് രാജസ്ഥാന്‍ റോയല്‍സ് വിഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. യാനിക്കിനെതിരെ വീണ്ടും ഒരു സിക്‌സര്‍ നേടിക്കൊണ്ടാണ് സഞ്‌ജു ഈ ഓവര്‍ അവസാനിപ്പിച്ചത്. മത്സരത്തില്‍ ഇതടക്കം നാല് സിക്‌സറുകളും രണ്ട് ബൗണ്ടറികളും നേടിയ സഞ്‌ജു 41 പന്തുകളില്‍ 51 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ 200 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സഞ്‌ജുവിന് പുറമെ ശുഭ്‌മാന്‍ ഗില്‍ (92 പന്തുകളില്‍ 85), ഇഷാന്‍ കിഷന്‍ (64 പന്തുകളില്‍ 77), ഹാര്‍ദിക് പാണ്ഡ്യ (52 പന്തുകളില്‍ 70*) എന്നിവരും അര്‍ധ സെഞ്ചുറി നേടിയതോടെ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 351 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സന്ദര്‍ശകര്‍ നേടിയത്.
മറുപടിക്കിറങ്ങിയ ആതിഥേയര്‍ 151 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. 34 പന്തില്‍ 39 റണ്‍സ് നേടി പുറത്താവാതെ നിന്ന വാലറ്റക്കാരന്‍ ഗുഡകേഷ് മോട്ടിയാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീഴ്‌ത്തിയ ശാർദുൽ താക്കൂറും മൂന്ന് വിക്കറ്റ് നേടിയ മുകേഷ് കുമാറും ചേർന്നാണ് സംഘത്തെ എറിഞ്ഞൊതുക്കിയത്. ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവ് രണ്ടും ജയ്‌ദേവ് ഉനദ്ഘട്ട് ഒന്നും വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂക്കിയിരുന്നു.