ETV Bharat / sports

Sanjay Bangar On Indian Pace Unit ആരും കുറച്ച് കാണേണ്ട, പാക് പേസ് നിരയ്‌ക്ക് സമാന ശക്തി; ഇന്ത്യന്‍ പേസ് യൂണിറ്റിനെക്കുറിച്ച് സഞ്ജയ് ബംഗാർ - മുഹമ്മദ് ഷമി

India vs Pakistan ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടരുക പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യമാകുമായിരുന്നുവെന്ന് സഞ്ജയ് ബംഗാർ.

Asia Cup 2023  Sanjay Bangar on Indian pace unit  India vs Pakistan  സഞ്ജയ് ബംഗാർ  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഷഹീന്‍ ഷാ അഫ്രീദി  Shaheen Shah Afridi  ഹൗരിസ് റൗഫ്  Haris Rauf  നസീം ഷാ  Naseem Shah  ജസ്പ്രീത് ബുംറ  Jasprit Bumrah  മുഹമ്മദ് സിറാജ്  Mohammed Siraj  മുഹമ്മദ് ഷമി  Mohammed Shami
Sanjay Bangar on Indian pace unit Asia Cup 2023
author img

By ETV Bharat Kerala Team

Published : Sep 8, 2023, 7:23 PM IST

മുംബൈ: ഷഹീന്‍ ഷാ അഫ്രീദി (Shaheen Shah Afridi), ഹൗരിസ് റൗഫ് (Haris Rauf), നസീം ഷാ (Naseem Shah) എന്നിവരടങ്ങുന്ന പേസ് നിരയാണ് പാകിസ്ഥാന്‍റെ ഏറ്റവും വലിയ ശക്തി. ലോകത്തിലെ പേരുകേട്ട ഏതൊരു ബാറ്റിങ് നിരയേയും കടപുഴക്കാന്‍ പാക് പേസ് ത്രയത്തിന് കഴിയുമെന്നും നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ പേസ് നിര അവരുടേതാണെന്നുമാണ് പൊതുവെ സംസാരം. എന്നാല്‍ പാകിസ്ഥാന്‍റേതിന് സമാനമാണ് ഇന്ത്യയുടെ പേസ് നിരയുടെ ശക്തി എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ (Sanjay Bangar on Indian pace unit) .

"ഇന്ത്യയുടെ പേസ് ബോളിങ് ആക്രമണം പാകിസ്ഥാന്‍റെ പേസ് ആക്രമണം പോലെ മികച്ചതാണ്. ജസ്പ്രീത് ബുംറ (Jasprit Bumrah), മുഹമ്മദ് സിറാജ് (Mohammed Siraj), മുഹമ്മദ് ഷമി (Mohammed Shami) എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പേസ് നിര. ഓരോരുത്തരേയും താരതമ്യം ചെയ്യുകയാണെങ്കില്‍ പാകിസ്ഥാൻ പേസ് നിരപോലെ തന്നെ മികച്ചതാണ് ഇന്ത്യയുടേതെന്ന് കാണാം", സഞ്ജയ് ബംഗാർ പറഞ്ഞു.

ഏഷ്യ കപ്പ് (Asia Cup 2023) ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 267 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടരുന്നത് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ഏറെ വെല്ലുവിളിയാവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (India vs Pakistan) . "എന്നെ വിശ്വസിക്കൂ, ആ പിച്ചില്‍ ഇന്ത്യ ഏകദേശം 260 അല്ലെങ്കിൽ 270 -ന് അടുത്ത് സ്‌കോര്‍ നേടിയപ്പോള്‍ പിന്തുടരുകയെന്നത് പാകിസ്ഥാൻ ബാറ്റർമാർക്കും ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമാകുമായിരുന്നു. കാരണം പിച്ചില്‍ കാര്യമായ ചലനങ്ങളുണ്ടായിരുന്നു"- സഞ്ജയ് ബംഗാർ പറഞ്ഞ് നിര്‍ത്തി.

ALSO READ: India vs Pakistan Rohit Sharma Near Huge ODI Record പിന്നിലാവുക സച്ചിനും ഗാംഗുലിയും; വമ്പന്‍ റെക്കോഡിനരികെ രോഹിത് ശര്‍മ

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പണ്ഡ്യ എന്നിവരുടെ അര്‍ധ സെഞ്ചുറികളായിരുന്നു ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്. മുന്‍ നിര തകര്‍ന്ന് പരിങ്ങലിലായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 138 റണ്‍സായിരുന്നു ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. മഴ കളിച്ചതോടെ പാകിസ്ഥാന് ഒരു പന്ത് പോലും ബാറ്റ് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു.

അതേസമയം ഏഷ്യ കപ്പിന്‍റെ സൂപ്പര്‍ ഫോറില്‍ സെപ്‌റ്റംബര്‍ 10-ന് ഇന്ത്യ-പാക് ടീമുകള്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുന്നുണ്ട്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോര് നടക്കുക. മഴ ഭീഷണിയുള്ള മത്സരത്തിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: Asia Cup 2023 Reserve Day For India vs Pakistan Match പ്ലാന്‍ ബി പ്രഖ്യാപിച്ച് എസിസി; ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഇനി റദ്ദാക്കില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.