ETV Bharat / sports

'ജനങ്ങള്‍ക്കൊപ്പം'; ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി ജയസൂര്യയും സംഗക്കാരയും - കുമാര്‍ സംഗക്കാര

ശ്രീലങ്കന്‍ സര്‍ക്കാറിന് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയറിയിച്ച് ഇതിഹാസ ക്രിക്കറ്റ്‌ താരങ്ങളായ സനത് ജയസൂര്യയും കുമാര്‍ സംഗക്കാരയും

Sanath Jayasuriya  Sanath Jayasuriya support protest against Sri Lanka president Gotabaya  kumar sangakkara  kumar sangakkara support protest against Sri Lanka president Gotabaya  sri lanka president gotabaya rajapaksa  gotabaya rajapaksa  സനത് ജയസൂര്യ  സനത് ജയസൂര്യ ട്വീറ്റ്  കുമാര്‍ സംഗക്കാര  ഗോത്തബയ രജപക്‌സെ
'ജനങ്ങള്‍ക്കൊപ്പം'; ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി ജയസൂര്യയും സംഗക്കാരയും
author img

By

Published : Jul 9, 2022, 4:26 PM IST

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരിന് എതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യയും കുമാര്‍ സംഗക്കാരയും. പ്രക്ഷോഭകര്‍ക്കൊപ്പം ജയസൂര്യ തെരുവില്‍ ഇറങ്ങിയപ്പോള്‍, ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് സംഗക്കാരയുടെ പിന്തുണ.

  • “I am a part of the protest and stand with people’s demand… this protest has been going on for over three months," said Sri Lankan former cricketer Sanath Jayasuriya to ANI on the recent protest in Colombo

    (File Pic) pic.twitter.com/e4T4uOzK9Y

    — ANI (@ANI) July 9, 2022 " class="align-text-top noRightClick twitterSection" data=" ">

ഇത് തങ്ങളുടെ ഭാവിയ്‌ക്ക് വേണ്ടിയാണെന്നാണ് വിഡിയോയ്‌ക്കൊപ്പം സംഗക്കാര കുറിച്ചത്. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യടക്കിയപ്പോള്‍ ജയസൂര്യയും തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് താനെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം താന്‍ നിലകൊള്ളുമെന്നും ജയസൂര്യ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

  • The siege is over. Your bastion has fallen. Aragalaya and peoples power has won. Please have the dignity to resign now ! #GoHomeGota

    — Sanath Jayasuriya (@Sanath07) July 9, 2022 " class="align-text-top noRightClick twitterSection" data=" ">

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ട് ട്വീറ്റുകള്‍ ജയസൂര്യയുടെതായി വന്നിട്ടുണ്ട്. ''എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കും'', ആദ്യ ട്വീറ്റില്‍ താരം കുറിച്ചത് ഇങ്ങനെ. പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കിയ ട്വീറ്റില്‍ തെരുവില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളും ജയസൂര്യ ചേര്‍ത്തിട്ടുണ്ട്.

ഇന്നത്തെ സമരം അവസാനിച്ചതായാണ് രണ്ടാമത്തെ ട്വീറ്റില്‍ താരം വ്യക്തമാക്കിയത്. ''നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോഴെങ്കിലും രാജിവെക്കാനുള്ള മാന്യത കാണിക്കണം'', ജയസൂര്യ ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.