ETV Bharat / sports

അവനുണ്ടായിരുന്നെങ്കില്‍..?; പ്രസിദ്ധിനോ ശാര്‍ദുലിനോ പകരം മറ്റൊരു താരത്തെ ഇറക്കാമായിരുന്നുവെന്ന് സല്‍മാന്‍ ബട്ട് - അര്‍ഷ്‌ദീപ് സിങ് ടെസ്റ്റ്

Salman Butt on Arshdeep Singh: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റില്‍ അര്‍ഷ്‌ദീപ് സിങ്ങിനെ കളിപ്പിച്ചാല്‍ നന്നാകുമായിരുന്നുവെന്ന് പാകിസ്ഥാന്‍ മുന്‍ നാകയന്‍ സല്‍മാന്‍ ബട്ട്.

Salman Butt  Arshdeep Singh  India vs South Africa  അര്‍ഷ്‌ദീപ് സിങ് ടെസ്റ്റ്  സല്‍മാന്‍ ബട്ട്‌
Salman Butt says India should have picked Arshdeep Singh over Prasidh Krishna or Shardul Thakur
author img

By ETV Bharat Kerala Team

Published : Dec 29, 2023, 7:01 PM IST

ഇസ്ലാമാബാദ് : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു (India vs South Africa 1st Test). സെഞ്ചൂറിയനില്‍ മൂന്നാം ദിനത്തില്‍ അവസാനിച്ച മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ തോല്‍വി. പ്രോട്ടീസ് പേസര്‍മാര്‍ വിളയാടിയ പിച്ചില്‍ ഇന്ത്യന്‍ നിരയില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള താരങ്ങള്‍ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

മുഹമ്മദ് സിറാജ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ശാര്‍ദുല്‍ താക്കൂറും പ്രസിദ്ധ് കൃഷ്‌ണയും തീര്‍ത്തും നിറം മങ്ങി. ഇപ്പോഴിതാ പ്രസിദ്ധിനോ ശാര്‍ദുലിനോ പകരം അര്‍ഷ്‌ ദീപ് സിങ്ങിനെ ഇന്ത്യയ്‌ക്ക് ടീമില്‍ ചേര്‍ക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇതു സംബന്ധിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍റെ വാക്കുകള്‍ ഇങ്ങിനെ....

"പ്രസിദ്ധ് കൃഷ്‌ണയേയോ ശാർദുൽ താക്കൂറിനെയോ കളിപ്പിക്കുന്നതിന് പകരം അർഷ്‌ദീപ് സിങ്ങിനെ ഇന്ത്യ ടീമിൽ എടുത്തിരുന്നെങ്കില്‍ അതു ഏറെ നന്നാകുമായിരുന്നു. 135 കിലോമീറ്ററില്‍ ഏറെ വേഗതയിൽ പന്തെറിയാന്‍ അവന് കഴിയും. ഇതൊടൊപ്പം ഇരു വശത്തേക്കും പന്ത് സ്വിങ്‌ ചെയ്യിക്കാനും അവനാകും.

ടെസ്റ്റിലും അവന് മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുമായിരുന്നു. പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് അനായാസം ബൗണ്ടറികള്‍ നേടാന്‍ കഴിയുന്ന തരത്തിലുള്ള ഏറെ പന്തുകളാണ് പ്രസിദ്ധും ശാര്‍ദുലും എറിഞ്ഞത് (Salman Butt says India should have picked Arshdeep Singh over Prasidh Krishna or Shardul Thakur in test Squad against South Africa).

അതേസമയം മത്സരത്തിന് ശേഷം ജസ്‌പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് എതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിമര്‍ശനം ഉന്നയിച്ചിരുന്നു. 400 റണ്‍സില്‍ ഏറെ സ്‌കോര്‍ ചെയ്യാന്‍ പറ്റിയ ഒരു പിച്ചായിരുന്നില്ല സെഞ്ചൂറിയനിലേതെന്നും ചൂണ്ടിക്കാട്ടിയ രോഹിത് , ബുംറയ്‌ക്ക് മറ്റ് പേസര്‍മാരില്‍ നിന്നും കാര്യമായ പിന്തുണയുണ്ടായിരുന്നില്ലെന്നുമായിരുന്നു തുറന്നടിച്ചത് (Rohit Sharma on Jasprit Bumrah).

"ഒരു പ്രത്യേക ബോളറെ (ബുംറ) മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. മറ്റ് മൂന്ന് പേസർമാരും തങ്ങളുടെ റോളുകൾ നിർവഹിക്കേണ്ടതുണ്ട്. ബുംറ നന്നായി തന്നെ പന്തെറിഞ്ഞു. എന്നാല്‍ ആവശ്യമായ പിന്തുണ ലഭിച്ചില്ല" എന്നായിരുന്നു രോഹിത് പറഞ്ഞത്.

ALSO READ: ഷമിയ്‌ക്ക് പകരം ആവേശ് ഖാന്‍; രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ കൂട്ടിച്ചേര്‍ക്കല്‍

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 26.4 ഓവറില്‍ 69 റണ്‍സ് മാത്രം വിട്ടു നല്‍കി നാല് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് കഴിഞ്ഞിരുന്നു. ഇക്കോണമി 2.59 മാത്രമായിരുന്നു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളാണ് നേടിയത്. 24 ഓവറില്‍ 91 റണ്‍സായിരുന്നു താരം വിട്ടുനല്‍കിയത്. ശാര്‍ദുല്‍ താക്കൂര്‍ 19 ഓവറില്‍ 101 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്‌ത്തിയത്.

ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ശാര്‍ദുലിന് 5.32 ആയിരുന്നു താരത്തിന്‍റെ ഇക്കോണമി. അതേസമയം അരങ്ങേറ്റ ടെസ്റ്റ് കളിച്ച പ്രസിദ്ധ് 20 ഓവറില്‍ 93 റണ്‍സിന് ഒരു വിക്കറ്റാണ് സ്വന്തമാക്കിയത്. 4.65 ആയിരുന്നു പ്രസിദ്ധിന്‍റെ ഇക്കോണമി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.