റായ്‌പൂര്‍: റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് സച്ചിന്‍ ടെൻഡുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്‌സ് നേടിയത്. രണ്ട് ഫൈനലിലും ശ്രീലങ്ക ലെജന്‍ഡ്‌സിനെയാണ് സച്ചിനും സംഘവും കീഴടക്കിയത്. റായ്‌പൂരില്‍ ഇന്നലെ 33 റണ്‍സിനായിരുന്നു ഇന്ത്യ ലെജന്‍ഡ്‌സ് ശ്രീലങ്ക ലെജന്‍ഡ്‌സിനെ തോല്‍പ്പിച്ചത്.
-
For India then, now & forever! 🇮🇳
— Sachin Tendulkar (@sachin_rt) October 2, 2022 " class="align-text-top noRightClick twitterSection" data="
A fantastic effort from the team to win the #RoadSafetyWorldSeries once again. The way @namanojha35 batted last night was simply brilliant.
This is for all my teammates and amazing fans! 💙 pic.twitter.com/QAfnGlklkR
">For India then, now & forever! 🇮🇳
— Sachin Tendulkar (@sachin_rt) October 2, 2022
A fantastic effort from the team to win the #RoadSafetyWorldSeries once again. The way @namanojha35 batted last night was simply brilliant.
This is for all my teammates and amazing fans! 💙 pic.twitter.com/QAfnGlklkRFor India then, now & forever! 🇮🇳
— Sachin Tendulkar (@sachin_rt) October 2, 2022
A fantastic effort from the team to win the #RoadSafetyWorldSeries once again. The way @namanojha35 batted last night was simply brilliant.
This is for all my teammates and amazing fans! 💙 pic.twitter.com/QAfnGlklkR
ഈ വിജയം ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണ് സച്ചിന്‍ ടെൻഡുല്‍ക്കര്‍. മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ നമാന്‍ ഓജയുടെ പ്രകടനത്തേയും ഇതിഹാസ താരം അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് സച്ചിന്‍റെ പ്രതികരണം.
"അപ്പോഴും ഇപ്പോഴും എപ്പോഴും ഇന്ത്യയ്‌ക്കായി. റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഒരിക്കൽ കൂടി വിജയിക്കാൻ ടീം മികച്ച പരിശ്രമം നടത്തി. വളരെ മനോഹരമായാണ് നമാന്‍ ഓജ ഇന്നലെ ബാറ്റ് ചെയ്‌തത്. ഈ വിജയം എന്‍റെ എല്ലാ ടീമംഗങ്ങള്‍ക്കും അതിശയിപ്പിക്കുന്ന ആരാധകർക്കും വേണ്ടിയുള്ളതാണ്". സച്ചിന്‍ ട്വീറ്റ് ചെയ്‌തു.
ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 195 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്ക ലെജന്‍ഡ്‌സ് 18.5 ഓവറില്‍ 162 റണ്‍സിന് പുറത്തായി. അപരാജിത സെഞ്ച്വറി നേടിയാണ് നമാന്‍ ഓജ തിളങ്ങിയത്. 71 പന്തില്‍ 108 റണ്‍സാണ് ഓജ അടിച്ച് കൂട്ടിയത്. 15 ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
Also read: ലങ്കയെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ് വീണ്ടും ചാമ്പ്യന്‍മാര്‍; തുടര്‍ച്ചയായ രണ്ടാം ഫൈനലിലും കിരീടം