മുംബൈ : സിക്‌സെന്നുറപ്പിച്ച പല പന്തുകളും ഫീല്‍ഡര്‍മാര്‍ ജഗ്‌ളിങ് ക്യാച്ചിലൂടെ കയ്യിലൊതുക്കുന്നത് ഇപ്പോഴത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ക്രിക്കറ്റില്‍ കുറച്ച് ഫുട്‌ബോള്‍ കലര്‍ന്നാല്‍ അത് കൗതുകമുള്ള കാഴ്‌ച തന്നെയാണ്. ഇത്തരം ഒരു വീഡിയോയാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഒരു പ്രാദേശിക ടെന്നീസ് ബോള്‍ മത്സരത്തിനിടെയുള്ള വീഡിയോയാണിത്. ബൗണ്ടറിയിലേക്ക് ഉയര്‍ന്നുവന്ന പന്ത് ചാടിപ്പിടിക്കാന്‍ കഴിഞ്ഞെങ്കിലും ലൈനിനിപ്പുറത്ത് നില്‍പ്പുറപ്പിക്കാന്‍ ഫീല്‍ഡര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വായുവില്‍ ഉയര്‍ത്തിയിട്ട പന്ത് പോയത് ബൗണ്ടറി ലൈനിന് പുറത്തേക്കായിരുന്നു.
-
This is what happens when you bring a guy who also knows how to play football!! ⚽️ 🏏 😂 https://t.co/IaDb5EBUOg
— Sachin Tendulkar (@sachin_rt) February 12, 2023 " class="align-text-top noRightClick twitterSection" data="
">This is what happens when you bring a guy who also knows how to play football!! ⚽️ 🏏 😂 https://t.co/IaDb5EBUOg
— Sachin Tendulkar (@sachin_rt) February 12, 2023This is what happens when you bring a guy who also knows how to play football!! ⚽️ 🏏 😂 https://t.co/IaDb5EBUOg
— Sachin Tendulkar (@sachin_rt) February 12, 2023
ഈ പന്ത് നിലം തൊടും മുമ്പ് ഫുട്ബോളിലെ ബൈസിക്കിള്‍ കിക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കാലുകള്‍ കൊണ്ട് ബൗണ്ടറിക്ക് ഉള്ളിലേക്ക് അടിക്കുകയാണ് ഫീല്‍ഡര്‍ ചെയ്‌തത്. ഈ പന്ത് സമീപത്തുണ്ടായിരുന്ന മറ്റൊരു ഫീല്‍ഡര്‍ അനായാസം കൈയിലൊതുക്കുകയുമായിരുന്നു.
-
Surely the greatest catch of all time … 🙌🙌 pic.twitter.com/ZJFp1rbZ3B
— Michael Vaughan (@MichaelVaughan) February 12, 2023 " class="align-text-top noRightClick twitterSection" data="
">Surely the greatest catch of all time … 🙌🙌 pic.twitter.com/ZJFp1rbZ3B
— Michael Vaughan (@MichaelVaughan) February 12, 2023Surely the greatest catch of all time … 🙌🙌 pic.twitter.com/ZJFp1rbZ3B
— Michael Vaughan (@MichaelVaughan) February 12, 2023
ALSO READ: 'അതൊക്കെ കോലിയില്‍ നിന്ന് പഠിച്ചത്' ; തുറന്നുസമ്മതിച്ച് രോഹിത് ശര്‍മ
ഫീല്‍ഡര്‍ ഒരു കാലുകൊണ്ട് പന്തടിക്കുമ്പോള്‍ മറ്റേ കാല്‍ ഗ്രൗണ്ടില്‍ തൊടുന്നുണ്ടെന്നും അതിനാല്‍ അത് സിക്സാണെന്നും ആരാധകര്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, ന്യൂസിലന്‍ഡ് മുന്‍ താരം ജിമ്മി നിഷാം തുടങ്ങിയവര്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
-
Absolutely outstanding 👌👌😂 https://t.co/Im77ogdGQB
— Jimmy Neesham (@JimmyNeesh) February 12, 2023 " class="align-text-top noRightClick twitterSection" data="
">Absolutely outstanding 👌👌😂 https://t.co/Im77ogdGQB
— Jimmy Neesham (@JimmyNeesh) February 12, 2023Absolutely outstanding 👌👌😂 https://t.co/Im77ogdGQB
— Jimmy Neesham (@JimmyNeesh) February 12, 2023
ഫുട്ബോള്‍ അറിയുന്ന ഒരാള്‍ കൂടെയുണ്ടെങ്കില്‍ ഇതാണ് ഗുണം എന്നെഴുതിക്കൊണ്ടാണ് പ്രസ്‌തുത വീഡിയോ സച്ചിന്‍ പങ്കുവച്ചത്. എക്കാലത്തെയും മഹത്തായ ക്യാച്ചെന്ന് വോണ്‍ എഴുതിയപ്പോള്‍ വളരെ മികച്ച ക്യാച്ചാണിതെന്നാണ് നിഷാം കുറിച്ചത്.