മുംബൈ: ക്രിക്കറ്റില്‍ നിന്നും വിരമിച്ച മലയാളി പേസര്‍ എസ് ശ്രീശാന്തിന് ആശംസകളുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എപ്പോഴും പ്രതിഭാശാലിയായ ബൗളറായാണ് ശ്രീശാന്തിനെ കണ്ടതെന്ന് സച്ചിന്‍ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
'ദീര്‍ഘനാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിൽ അഭിനന്ദനങ്ങള്‍. രണ്ടാം ഇന്നിങ്സിന് ആശംസകള്‍' കളിക്കളത്തിലെ ഇരുവരുടേയും പഴയകാല ചിത്രം പങ്കുവെച്ച് സച്ചിൻ കുറിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിൽ ഇരുവരും അംഗങ്ങളായിരുന്നു.
അതേസമയം കഴിഞ്ഞ ബുധനാഴ്‌ചയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്നാണ് താരം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ശ്രീശാന്തിന് ആശംസകള്‍ അറിയിച്ച് വളരെ കുറച്ച് താരങ്ങള്‍ മാത്രമാണ് രംഗത്തെത്തിയിരുന്നത്. ഇതേതുടര്‍ന്ന് മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് സച്ചിന്‍റെ ആശംസ.
ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് ശ്രീശാന്ത്. 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദമാണ് താരത്തിന്‍റെ കരിയർ മാറ്റി മറിച്ചത്.
also read: ക്രിസ്റ്റ്യാനോയ്‌ക്ക് തകര്‍പ്പന്‍ ഹാട്രിക്; ടോട്ടനത്തിനെതിരെ യുണൈറ്റഡിന് മിന്നും ജയം
2005ല്‍ നാഗ്‌പൂരില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേവർഷം മാർച്ചില്‍ ഇംഗ്ലണ്ടിന് എതിരെ ടെസ്റ്റിലും അരങ്ങേറി. 27 ടെസ്റ്റുകളില്‍ നിന്നും 87 വിക്കറ്റുകളും, 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളും, 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്നും 40 വിക്കറ്റുകളാണ് ശ്രീശാന്തിന്‍റെ സമ്പാദ്യം.