ETV Bharat / sports

ഡീപ്‌ഫേക്കിന് ഇരയായി സച്ചിനും; സാങ്കേതിക വിദ്യയുടെ ദുരുപയോഗം അസ്വസ്ഥമാക്കുന്നുവെന്ന് താരം

Sachin Tendulkar Against deepfake: ഡീപ്‌ഫേക്ക് വീഡിയോകള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

Sachin Tendulkar  Sachin Tendulkar deepfake  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ഡീപ്‌ഫേക്ക് വീഡിയോ
Sachin Tendulkar Against deepfake
author img

By ETV Bharat Kerala Team

Published : Jan 15, 2024, 3:39 PM IST

മുംബൈ: സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ തയ്യാറാക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍ വലിയ വെല്ലുവിളിയായിരിക്കുകയാണ്. നടിമാരായ രശ്‌മിക മന്ദാന, ആലിയ ഭട്ട്, കത്രീന കൈഫ്, ഐശ്വര്യ റായ്‌ ബച്ചന്‍ എന്നിങ്ങനെ നിരവധി പേര്‍ ഡീപ്‌ഫേക്കിന് ഇരയായിരുന്നു. ഇപ്പോഴിതാ തന്‍റെ പേരിലുള്ള ഡീപ്‌ഫേക്ക് വീഡിയോയ്‌ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. (Sachin Tendulkar Against deepfake)

  • These videos are fake. It is disturbing to see rampant misuse of technology. Request everyone to report videos, ads & apps like these in large numbers.

    Social Media platforms need to be alert and responsive to complaints. Swift action from their end is crucial to stopping the… pic.twitter.com/4MwXthxSOM

    — Sachin Tendulkar (@sachin_rt) January 15, 2024 " class="align-text-top noRightClick twitterSection" data=" ">

തന്‍റെ മുഖം ഉപയോഗിച്ചുള്ള ഒരു ഓണ്‍ലൈന്‍ ഗെയിമിന്‍റെ പരസ്യം എക്‌സില്‍ പങ്കുവച്ചുകൊണ്ട് ഇത്തരം വീഡിയോകള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്നാണ് സച്ചിന്‍ പറഞ്ഞിരിക്കുന്നത്. "ഈ വീഡിയോകൾ വ്യാജമാണ്. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.

ഇതുപോലെയുള്ള വീഡിയോകളും പരസ്യങ്ങളും ആപ്പുകളും റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ ജാഗ്രത പാലിക്കുകയും പ്രതികരിക്കുകയും വേണം. തെറ്റായ വിവരങ്ങളുടെയും വ്യാജ വീഡിയോകളുടേയും വ്യാപനം തടയുന്നതിന് ദ്രുത ഗതിയിലുള്ള നടപടി നിർണായകമാണ്" സച്ചിന്‍ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം, വകുപ്പിന്‍റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മഹാരാഷ്‌ട്ര സൈബര്‍ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടാണ് സച്ചിന്‍റെ എക്‌സ് പോസ്റ്റ്. ആരാധകര്‍ ക്രിക്കറ്റ് ദൈവമെന്ന് വാഴ്‌ത്തുന്ന താരമാണ് സച്ചിന്‍. തന്‍റെ കരിയറില്‍ സച്ചിന്‍ സ്വന്തമാക്കിയ റെക്കോഡുകളാണ് ഇതിന് അടിവരയിടുന്നത്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങി നിരവധിയായ റെക്കോഡുകള്‍ ഇന്നും സച്ചിന് മാത്രം സ്വന്തമാണ്. ഇന്ത്യയ്‌ക്കായി 200 ടെസ്റ്റുകളിൽ നിന്ന് 53.79 ശരാശരിയിൽ 15,921 റൺസാണ് താരം നേടിയിട്ടുള്ളത്. 51 ടെസ്റ്റ് സെഞ്ചുറികളും 68 അർധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് മാസ്‌റ്റര്‍ബ്ലാസ്റ്ററുടെ റണ്‍വേട്ട.

463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സും ഒരു ടി20 മത്സരത്തില്‍ നിന്നും 10 റണ്‍സുമാണ് താരം നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 49 സെഞ്ചുറികളും 96 അര്‍ധ സെഞ്ചുറികളുമാണ് സച്ചിന്‍ അടിച്ചിട്ടുള്ളത്. അന്താരാഷ്‌ട്ര ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പുരുഷ താരം കൂടിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2010-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു താരത്തിന്‍റെ ഇരട്ട സെഞ്ചുറി നേട്ടം.

അതേസമയം ഡീപ്‌ഫേക്ക് വിഡിയോയ്‌ക്ക് എതിരെ നേരത്തെ സച്ചിന്‍റെ മകള്‍ സാറ ടെണ്ടുല്‍ക്കറും രംഗത്ത് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാറ ഇതു സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചത്.

"സോഷ്യൽ മീഡിയ നമുക്കെല്ലാവർക്കും തന്നെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാനുള്ള ഒരു മികച്ച ഇടമാണ്. പക്ഷെ, സാങ്കേതിക വിദ്യയുടെ ദുരുപയോഗം കാണുമ്പോൾ വലിയ അസ്വസ്ഥതയാണ് തോന്നുന്നത്. യാഥാർത്ഥ്യത്തിൽ നിന്നും ഏറെ ദൂരെയുള്ള എന്‍റെ ചില ഡീപ്ഫേക്ക് ഫോട്ടോകൾ ഞാന്‍ കണ്ടു.

സത്യത്തെ മറച്ചുവുകൊണ്ടല്ല, വിനോദം കണ്ടെത്തേണ്ടത്. വിശ്വാസത്തിലും യാഥാർത്ഥ്യത്തിലും അധിഷ്ഠിതമായ ആശയവിനിമയമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്" എന്നായിരുന്നു സാറ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്. എക്‌സില്‍ തന്‍റെ പേരിലുള്ള അക്കൗണ്ടുകള്‍ വ്യാജമാണെന്നും, എക്‌സില്‍ തനിക്ക് അക്കൗണ്ടില്ലെന്നും സാറ ഇതേപോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: ഇത് ഫേക്കുകളുടെ രാജാവ്, അവഗണിക്കാന്‍ വരട്ടെ! അറിയാം ഡീപ്ഫേക്കിനെ കുറിച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.