ETV Bharat / sports

'ജീവിതത്തിലും അര്‍ധ സെഞ്ച്വറി'; ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 50-ാം പിറന്നാള്‍

ലോക ക്രിക്കറ്റിലെ ഇതിഹാസ പുരുഷന്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ മാസ്റ്റര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും വിശേഷണങ്ങളുള്ള വ്യക്തിയാണ് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍.

sachin tendulkar  sachin tendulkar birthday  happy birthday sachin  sachin ramesh tendulkar  sachin tendulkar age  happy birthday sachin tendulkar  sachin birthday  sachin at 50  സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിറന്നാള്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജന്മദിനം  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബര്‍ത്ത് ഡേ  സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 50ാം പിറന്നാള്‍  സച്ചിന്‍  സച്ചിന്‍ വയസ്  സച്ചിന്‍ ബര്‍ത്ത്ഡേ
Sachin Tendulkar Birthday
author img

By

Published : Apr 24, 2023, 8:12 AM IST

പ്രിയപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിങ്ങള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍... അതെ, 21-ാം നൂറ്റാണ്ടില്‍ ബാറ്റും ബോളുമേന്തി യുവാക്കളെ ക്രിക്കറ്റ് കളിക്കാന്‍ പ്രേരിപ്പിച്ച, ലോക ക്രിക്കറ്റിന് ഇന്ത്യ സമ്മാനിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കറിന് ഇന്ന് 50-ാം പിറന്നാള്‍...

1990 കാലഘട്ടത്തില്‍, ഇന്ത്യയില്‍ ഒരു 'മതം' മാത്രമേയുള്ളു, അത് ക്രിക്കറ്റാണെന്നും ഒരു 'ദൈവം' മാത്രമേയുള്ളുവെങ്കില്‍ അത് 'സച്ചിന്‍' ആണെന്നും പറയപ്പെടാന്‍ കാരണമായ വ്യക്തി. കളിക്കളത്തിലെ പ്രകടനം കണ്ട് ഇയാള്‍ മനുഷ്യനാണോ അതോ ദൈവത്തിന്‍റെ അവതാരമാണോ എന്ന് കളിയാസ്വാദകര്‍ സംശയത്തോടെ നോക്കിയ ക്ലാസ് ബാറ്റര്‍. അഞ്ചടി അഞ്ചിഞ്ച് ഉയരം വച്ച് ക്രിക്കറ്റ് ലോകത്തിന്‍റെ അധിപനായി മാറിയ കുറിയ മനുഷ്യന്‍.

sachin tendulkar  sachin tendulkar birthday  happy birthday sachin  sachin ramesh tendulkar  sachin tendulkar age  happy birthday sachin tendulkar  sachin birthday  sachin at 50  സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിറന്നാള്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജന്മദിനം  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബര്‍ത്ത് ഡേ  സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 50ാം പിറന്നാള്‍  സച്ചിന്‍  സച്ചിന്‍ വയസ്  സച്ചിന്‍ ബര്‍ത്ത്ഡേ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോകം കീഴടക്കിയ 16കാരന്‍: മുംബൈയില്‍ 1973 ഏപ്രില്‍ 24-നായിരുന്നു 'ലിറ്റില്‍ മാസ്റ്ററുടെ' ജനനം. മുടി നീട്ടിവളര്‍ത്തി കയ്യില്‍ ഒരു വ്രിസ്റ്റ് ബാന്‍ഡണിഞ്ഞ കുട്ടിക്കാലം. ക്രിക്കറ്റ് ലോകത്തേക്ക് എത്തിയപ്പോള്‍ 'ഗുരു' രാമകാന്ത് അചരേക്കര്‍ നല്‍കാമെന്ന് പറഞ്ഞ ഒരു രൂപ നാണയത്തിനായി തന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ നിന്ന മണിക്കൂറുകള്‍.

രാമകാന്ത് അചരേക്കര്‍ ആയിരുന്നു അന്ന് കുഞ്ഞ് സച്ചിന് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ ആദ്യമായി ചൊല്ലിക്കൊടുത്തത്. 1989 തന്‍റെ പതിനാറാം വയസില്‍ ലോക ക്രിക്കറ്റിലേക്ക് ആ സ്‌പ്രിങ് മുടിക്കാരന്‍ തന്‍റെ കാലുകളെടുത്തുവച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു.

1989 നവംബര്‍ 15, കറാച്ചിയില്‍ നടന്ന ടെസ്റ്റ് മത്സരം. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി മൈതാനത്തിറങ്ങിയത്. എന്നാല്‍, ആ പതിനാറുകാരന് അന്ന് 15 റണ്‍സ് മാത്രം നേടി പുറത്താകേണ്ടി വന്നു.

അതേവര്‍ഷം തന്നെ, ഡിസംബര്‍ 18ന് ഇന്ത്യയുടെ ഏകദിന ജഴ്‌സിയും സച്ചിന്‍ അണിഞ്ഞു. അന്ന് സംപൂജ്യനായാണ് ആ ബാലന് മടങ്ങേണ്ടി വന്നത്. 2006ല്‍ കരിയറിലെ ഏക ടി20 മത്സരവും സച്ചിന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചു.

കാല്‍നൂറ്റാണ്ടോളം നീണ്ട കരിയര്‍, കൃത്യമായി പറഞ്ഞാല്‍ 24 വര്‍ഷങ്ങള്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും തന്‍റെ പേരിലാക്കിയാണ് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ കളം വിട്ടത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചത് 664 മത്സരങ്ങള്‍. അടിച്ചുകൂട്ടിയത് 100 സെഞ്ച്വറികളുടെ അകമ്പടിയോടെ 34,357 റണ്‍സ്.

ഇതിഹാസ നായകന്‍: ക്രിക്കറ്റിലെ 'ഗ്രേറ്റെസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT) എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹനായ വ്യക്തി. രാജ്യാന്തര ക്രിക്കറ്റില്‍ 200 ടെസ്റ്റിലും 463 ഏകദിനങ്ങളിലും ഒരു ടി20 മത്സരത്തിലുമാണ് സച്ചിന്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ക്രിക്കറ്റിലെ ടി20 ഫോര്‍മാറ്റ് ഒഴികെയുള്ള മറ്റ് രണ്ട് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സും, സെഞ്ച്വറിയും നേടിയ താരം സച്ചിനാണ്.

ടെസ്റ്റില്‍ 51 സെഞ്ച്വറി, ആറ് ഇരട്ട സെഞ്ച്വറി, 68 അര്‍ധ സെഞ്ച്വറി എന്നിവയുടെ മോടിയില്‍ അടിച്ചുകൂട്ടിയത് 15,921 റണ്‍സ്. ശരാശരി 53.79ഉം പ്രഹരശേഷി 54.08ഉം ആയിരുന്നു സച്ചിന്‍റെ ടെസ്റ്റ് കരിയറില്‍. 2004ല്‍ ബംഗ്ലാദേശിനെതിരെ നേടിയ 248 ആണ് ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

463 ഏകദിന മത്സരങ്ങള്‍, 49 സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും ഉള്‍പ്പടെ കരിയറില്‍ അടിച്ചെടുത്തത് 18,426 റണ്‍സ്. ഏകദിനത്തില്‍ 44.83 ശരാശരിയില്‍ ബാറ്റ് വീശിയിരുന്ന സച്ചിന്‍ 96 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുമ്പോഴും സച്ചിന് കിട്ടാക്കനിയായി നിന്നത് ഒരു ലോകകിരീടമായിരുന്നു. ഇതിനായി ആറ് ലോകകപ്പോളം സച്ചിന് കളിക്കേണ്ടി വന്നു. ഒടുവില്‍ 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായി ആ വിടവും നികത്തി.

തൊട്ടടുത്ത വര്‍ഷം ഏകദിന ക്രിക്കറ്റ് സച്ചിന്‍ മതിയാക്കി. 2013 നവംബര്‍ 17ന് ടെസ്റ്റില്‍ നിന്നും വിരമിച്ച് 22 വാര പിച്ചിലെ ഐതിഹാസികമായ 24 വര്‍ഷങ്ങള്‍ക്ക് 'ക്രിക്കറ്റ് ദൈവം' വിരാമമിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.