സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ടീം ഇന്ത്യ കൈവിട്ടത്. സെഞ്ചൂറിയനില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 245 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടീസ് ഒന്നാം ഇന്നിങ്‌സില്‍ 408 റണ്‍സ് അടിച്ച് 163 റണ്‍സിന്‍റെ ലീഡും സ്വന്തമാക്കിയിരുന്നു.
-
A valiant 76 by Virat Kohli showed why this format is the ultimate test!
— Star Sports (@StarSportsIndia) December 28, 2023 " class="align-text-top noRightClick twitterSection" data="
The very innings that made every 🇮🇳 believe till the end 😍
Will he continue his form in the next test as well?
Tune-in to #SAvIND 2nd Test
JAN 3, 12:30 PM | Star Sports Network#Cricket pic.twitter.com/KpH9s53znc
">A valiant 76 by Virat Kohli showed why this format is the ultimate test!
— Star Sports (@StarSportsIndia) December 28, 2023
The very innings that made every 🇮🇳 believe till the end 😍
Will he continue his form in the next test as well?
Tune-in to #SAvIND 2nd Test
JAN 3, 12:30 PM | Star Sports Network#Cricket pic.twitter.com/KpH9s53zncA valiant 76 by Virat Kohli showed why this format is the ultimate test!
— Star Sports (@StarSportsIndia) December 28, 2023
The very innings that made every 🇮🇳 believe till the end 😍
Will he continue his form in the next test as well?
Tune-in to #SAvIND 2nd Test
JAN 3, 12:30 PM | Star Sports Network#Cricket pic.twitter.com/KpH9s53znc
163 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് 34.1 ഓവറില്‍ 131 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത് (South Africa vs India 1st Test). വിരാട് കോലി (Virat Kohli) ഒഴികെയുള്ള ബാറ്റര്‍മാര്‍ അതിവേഗം പ്രോട്ടീസ് ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കിയതാണ് ടീം ഇന്ത്യയെ വമ്പന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്. നാലാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 82 പന്തില്‍ 76 റണ്‍സ് നേടി അവസാനമാണ് പുറത്തായത്.
-
HISTORY.
— Johns. (@CricCrazyJohns) December 28, 2023 " class="align-text-top noRightClick twitterSection" data="
Virat Kohli becomes the first player to complete 2000 runs in 7 calendar years. 🐐🫡 pic.twitter.com/GNKwcj56a1
">HISTORY.
— Johns. (@CricCrazyJohns) December 28, 2023
Virat Kohli becomes the first player to complete 2000 runs in 7 calendar years. 🐐🫡 pic.twitter.com/GNKwcj56a1HISTORY.
— Johns. (@CricCrazyJohns) December 28, 2023
Virat Kohli becomes the first player to complete 2000 runs in 7 calendar years. 🐐🫡 pic.twitter.com/GNKwcj56a1
ഈ പ്രകടനത്തോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏഴ് കലണ്ടര്‍ വര്‍ഷത്തില്‍ 2,000 റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്ററായി മാറാന്‍ വിരാട് കോലിക്ക് സാധിച്ചു (Virat Kohli Record). 2023ല്‍ രാജ്യാന്തര ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 2048 റണ്‍സാണ് കോലി അടിച്ചെടുത്തത്. നേരത്തെ, 2012 (2186 റണ്‍സ്), 2014 (2286 റണ്‍സ്), 2016 (2595 റണ്‍സ്), 2017 (2818 റണ്‍സ്), 2018 (2735 റണ്‍സ്), 2019 (2455 റണ്‍സ്) എന്നീ വര്‍ഷങ്ങളിലും വിരാട് കോലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2,000 റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്റിന്‍റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
-
Virat Kohli in 2023:
— Mufaddal Vohra (@mufaddal_vohra) December 29, 2023 " class="align-text-top noRightClick twitterSection" data="
Innings - 36.
Runs - 2,048.
Average - 66.06.
Hundreds - 8.
Fifties - 10.
POTT in the World Cup.
639 runs in the IPL.
- A dream year for King Kohli...!!! 🐐 pic.twitter.com/U5tSdsTA3B
">Virat Kohli in 2023:
— Mufaddal Vohra (@mufaddal_vohra) December 29, 2023
Innings - 36.
Runs - 2,048.
Average - 66.06.
Hundreds - 8.
Fifties - 10.
POTT in the World Cup.
639 runs in the IPL.
- A dream year for King Kohli...!!! 🐐 pic.twitter.com/U5tSdsTA3BVirat Kohli in 2023:
— Mufaddal Vohra (@mufaddal_vohra) December 29, 2023
Innings - 36.
Runs - 2,048.
Average - 66.06.
Hundreds - 8.
Fifties - 10.
POTT in the World Cup.
639 runs in the IPL.
- A dream year for King Kohli...!!! 🐐 pic.twitter.com/U5tSdsTA3B
36 ഇന്നിങ്‌സില്‍ നിന്നാണ് വിരാട് കോലി ഈ വര്‍ഷം 2048 റണ്‍സ് നേടിയത്. എട്ട് സെഞ്ച്വറിയും പത്ത് അര്‍ധസെഞ്ച്വറിയും അടിച്ചെടുക്കാനും ഈ വര്‍ഷം കോലിക്കായിട്ടുണ്ട്. ഏകദിന ലോകകപ്പിലെ താരമായ കോലി കഴിഞ്ഞ ഐപിഎല്ലില്‍ 639 റണ്‍സും നേടിയിരുന്നു (Virat Kohli Stats In 2023).
Also Read : സെഞ്ചൂറിയനിൽ ഇന്ത്യക്ക് കനത്ത തോൽവി; തോറ്റത് ഇന്നിങ്‌സിനും 32 റണ്‍സിനും
സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റിലെ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്ററായും വിരാട് കോലി മാറിയിരുന്നു (Most Runs By an Indian In South Africa).ദക്ഷിണാഫ്രിക്കയില്‍ കളിച്ച 32 മത്സരങ്ങളില്‍ നിന്നും അഞ്ച് സെഞ്ച്വറിയും പത്ത് അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ 1881 റണ്‍സാണ് കോലി ഇതുവരെ നേടിയിട്ടുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 38 മത്സരങ്ങളില്‍ നിന്നും 1724 റണ്‍സാണ് പ്രോട്ടീസ് മണ്ണില്‍ സച്ചിന്‍റെ സമ്പാദ്യം.