ETV Bharat / sports

ഉത്തേജക വിരുദ്ധ നിയമ ലംഘനം: ദക്ഷിണാഫ്രിക്കൻ ബാറ്ററെ ഐസിസി സസ്പെൻഡ് ചെയ്തു

ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഒമ്പത് മാസത്തേക്കാണ് സുബൈർ ഹംസയെ സസ്പെൻഡ് ചെയ്തത്.

author img

By

Published : May 18, 2022, 8:31 AM IST

Zubayr Hamza  SA batter Zubayr Hamza suspended for doping violation  ICC announced suspension SA batter Zubayr Hamza  സുബൈർ ഹംസയെ ഐസിസി സസ്പെൻഡ് ചെയ്തു  സുബൈർ ഹംസ  ഉത്തേജക വിരുദ്ധ നിയമ ലംഘനത്തില്‍ സുബൈർ ഹംസക്കെതിരെ ഐസിസി നടപടി
ഉത്തേജക വിരുദ്ധ നിയമ ലംഘനം: ദക്ഷിണാഫ്രിക്കൻ ബാറ്ററെ ഐസിസി സസ്പെൻഡ് ചെയ്തു

ദുബൈ: ദക്ഷിണാഫ്രിക്കൻ ബാറ്റർ സുബൈർ ഹംസയെ ഐസിസി സസ്പെൻഡ് ചെയ്തു. ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിനാണ് സുബൈർ ഹംസയ്‌ക്കെതിരെ ഐസിസി ശിക്ഷ വിധിച്ചിരിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഒമ്പത് മാസത്തേക്കാണ് സുബൈർ ഹംസയെ സസ്പെൻഡ് ചെയ്തത്.

മനപ്പൂര്‍വ്വമല്ലാത്ത നിയമ ലംഘനം താരം സമ്മതിച്ചിട്ടുണ്ട്. 2022 ജനുവരി 17ന് ശേഖരിച്ച സാമ്പിളില്‍ നിരോധിത പദാര്‍ഥമായ ഫ്യൂറോസെമൈഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാഡയുടെ നിരോധിത ലിസ്റ്റിലെ സെക്ഷൻ S5-ൽ ഉള്‍പ്പെടുത്തിയിരിക്കുന്ന പദാർഥമാണ് ഫ്യൂറോസെമൈഡ്.

നേരത്തെ മാര്‍ച്ച് 22ന് ഹംസയെ ഐസിസി താല്‍ക്കാലികമായി സസ്പെൻഡ് ചെയ്‌തിരുന്നു. ഇതുള്‍പ്പെടുത്തിയാണ് ശിക്ഷാ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഡിസംബര്‍ 22ന് താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം.

also read:'അവനിൽ നല്ലൊരു ക്രിക്കറ്ററുണ്ട്, ഇന്ത്യയുടെ ഓൾ ഫോർമാറ്റ് കളിക്കാരനാകും'; യുവതാരത്തെ പ്രശംസിച്ച് ഗവാസ്‌കർ

അതേസമയം ജനുവരി 17 നും മാർച്ച് 22 നും ഇടയിൽ ഹംസയുടെ എല്ലാ വ്യക്തിഗത പ്രകടനങ്ങള്‍ക്കും അയോഗ്യതയുണ്ട്. ആ കാലയളവിൽ ന്യൂസിലൻഡിനെതിരെ ഒരു ടെസ്റ്റ് മത്സരമാണ് ഹംസ കളിച്ചിട്ടുള്ളത്. മത്സരത്തില്‍ 25 റണ്‍സും ആറ് റണ്‍സുമാണ് ഹംസയ്‌ക്ക് നേടാനായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.