രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറി കൊയ്‌ത്ത് തുടർന്ന് മഹാരാഷ്‌ട്ര നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്. ചണ്ഡീഗഡിനെതിരായ കഴിഞ്ഞ മത്സത്തിൽ 168 റണ്‍സ് നേടിയ ഋതുരാജ് കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് തന്‍റെ നാലാമത്തെ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ റെണ്‍മെഷീൻ വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു.
നാലാമത്തെ സെഞ്ച്വറിയും സ്വന്തമാക്കിയതോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണിൽ ഏറ്റവുമധികം സെഞ്ച്വറികളെന്ന വിരാട് കോലിയുടെ നേട്ടത്തിനൊപ്പമെത്താൻ ഋതുരാജിനായി. കോലിയെക്കൂടാതെ പൃഥ്വി ഷായും, ദേവ്‌ദത്ത് പടിക്കലും സീസണിൽ നാല് സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്. 2009-10 സീസണിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
ALSO READ: വൈകിയെത്തി പണിമേടിച്ച് പിയറി എമെറിക് ഒബമെയാങ്ങ്; ആഴ്‌സണലിന്‍റെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് നീക്കി
കളിച്ച അഞ്ച് മത്സരങ്ങളിൽ കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് ഋതുരാജിന് സെഞ്ച്വറി നഷ്‌ടമായത്. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് താരം കാഴ്‌ചവെച്ചത്. ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങൾക്ക് ലഭിക്കുന്ന ഓറഞ്ച് ക്യാപ്പും ഋതു സ്വന്തമാക്കിയിരുന്നു. വിജയ് ഹസാരെയിലെ പ്രകടനത്തോടെ സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിലും താരം ഏറെക്കുറെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.