ന്യൂഡല്‍ഹി: കൊറോണ വെെറസിനെതിരായ പോരാട്ടത്തിനായി രാജ്യത്തെ എല്ലാ ജനങ്ങളും പ്രോട്ടോക്കോളുകളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യന്‍ വെെസ് ക്യാപ്റ്റനും മുംബെെ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. തന്‍റെ 34ാം പിറന്നാള്‍ ദിനത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രോഹിത് ഇക്കാര്യം ആവശ്യപ്പെട്ടത്.
-
Thank you guys for your kind wishes. Let’s win this for 🇮🇳 together. pic.twitter.com/P0D9qQVAF5
— Rohit Sharma (@ImRo45) April 30, 2021 " class="align-text-top noRightClick twitterSection" data="
">Thank you guys for your kind wishes. Let’s win this for 🇮🇳 together. pic.twitter.com/P0D9qQVAF5
— Rohit Sharma (@ImRo45) April 30, 2021Thank you guys for your kind wishes. Let’s win this for 🇮🇳 together. pic.twitter.com/P0D9qQVAF5
— Rohit Sharma (@ImRo45) April 30, 2021
"നിങ്ങളുടെ എല്ലാ സന്ദേശങ്ങൾക്കും നന്ദി, പക്ഷേ ഇപ്പോൾ രാജ്യത്തിന് എല്ലാ പിന്തുണയും പ്രാര്‍ഥനയും ആവശ്യമുണ്ട്. കൊവിഡ് മാനദണ്ഡം മാർഗ നിർദേശങ്ങളുമെല്ലാം നമ്മള്‍ പിന്തുടരേണ്ട സമയമാണിത്. കൊവിഡിനെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ നമുക്കെല്ലാവർക്കും ഒരു പങ്കുണ്ട്. പരസ്പരം സഹകരിച്ച് നമുക്കിതില്‍ നിന്നും പുത്തു കടക്കാം" രോഹിത് പറഞ്ഞു.
read more: 'ഹാപ്പി ബര്‍ത്ത് ഡേ ഹിറ്റ് മാന്‍'; ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും
വെള്ളിയാഴ്ചയാണ് രോഹിത് തന്‍റെ 34ാം പിറന്നാള്‍ ആഘോഷിച്ചത്. ഐപിഎല്ലിന്‍റെ ബയോ ബബിളിലുള്ള താരം ഡല്‍ഹിയില്‍ ടീമംഗങ്ങളോടൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്‍റെ ചിത്രം ഭാര്യ റിതിക സജ്‌ദേ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം സുരേഷ് റെെന, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ഭജന്‍ സിങ് തുടങ്ങി നിരവധി താരങ്ങളും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.