ETV Bharat / sports

Rohit Sharma On India Squad For ODI World Cup ലോകകപ്പ് ടീം തിരഞ്ഞെടുപ്പിന്‍റെ പിന്നിലെ യുക്തി ഇതാണ്; വിശദീകരിച്ച് രോഹിത് ശര്‍മ

Rohit Sharma on ODI World Cup 2023 India Squad ഏകദിന ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത് മികച്ച ടീമിനെയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Rohit Sharma on India Squad for ODI World Cup 2023  Rohit Sharma on ODI World Cup 2023 India Squad  Rohit Sharma  ODI World Cup 2023  India Squad for ODI World Cup 2023  Ajit Agarkar  Rahul Dravid  രോഹിത് ശര്‍മ  അജിത് അഗാര്‍ക്കര്‍  രാഹുല്‍ ദ്രാവിഡ്  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ്
Rohit Sharma on India Squad for ODI World Cup 2023
author img

By ETV Bharat Kerala Team

Published : Sep 6, 2023, 3:29 PM IST

കൊളംബോ: ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത് (BCCI Announced India Squad for ODI World Cup 2023 ). സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ (Ajit Agarkar) ശ്രീലങ്കയിലെത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) എന്നിവരോട് ചര്‍ച്ച നടത്തിയതിന് ശേഷമാണ് അന്തിമ സ്‌ക്വാഡ് പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ സ്ക്വാഡ് തിരഞ്ഞെടുപ്പിന് പിന്നിലെ യുക്തി വിശദീകരിച്ചിരിക്കുകയാണ് രോഹിത് ശര്‍മ (Rohit Sharma on India Squad for ODI World Cup 2023).

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടീമിന് ഇല്ലാതിരുന്ന ബാറ്റിങ്ങിലെയും ബോളിങ്ങിലെയും ഡെപ്‌ത്ത് വര്‍ധിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ടീം തിരഞ്ഞെടുപ്പെന്നാണ് രോഹിത് ശര്‍മ പറയുന്നത്. "ബാറ്റിങ് ഓര്‍ഡറിലെയും ബോളിങ് ഓര്‍ഡറിലെയും ഡെപ്ത്ത് ഞങ്ങള്‍ക്ക് വര്‍ധിപ്പിക്കേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ടീമിന് അതുണ്ടായിരുന്നില്ല.

ബാറ്റിങ് ഡെപ്‌ത്ത് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. ബാറ്റു ചെയ്യുമ്പോള്‍ എട്ടാം നമ്പറും ഒമ്പതാം നമ്പറും ഏറെ നിര്‍ണായകമാണ്" - വാര്‍ത്ത സമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞു.

മികച്ച ടീമിനെയാണ് നിലവില്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു. ''പ്ലേയിങ്‌ ഇലവന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. ലോകകപ്പിനായി മികച്ച ടീമിനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കാറേയില്ല. വിമര്‍ശനങ്ങളെ കാര്യമാക്കുന്നുമില്ല''- രോഹിത് പറഞ്ഞു നിര്‍ത്തി.

ALSO READ: Gautam Gambhir On India Winning ODI World Cup 'പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രം പോര'; ലോകകപ്പില്‍ കിരീടം നേടണമെന്ന് ഗൗതം ഗംഭീര്‍

അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്. ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, പൂനെ, മുംബൈ, ധർമ്മശാല, ഡൽഹി, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക. ആതിഥേയര്‍ക്ക് പുറമെ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023) : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ALSO READ: Afghanistan Crash Out Of Asia Cup 2023 : ഹൃദയം തകര്‍ന്ന് അഫ്‌ഗാനിസ്ഥാന്‍ ; അറിവില്ലായ്‌മയില്‍ പിഴച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.