മുംബൈ : ഒരു ഐസിസി കിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒടുവില്‍ ആരാധകര്‍ക്കും അതിലുപരി താരങ്ങള്‍ക്കും മറ്റൊരു നിരാശ കൂടി സമ്മാനിച്ചാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (Cricket World Cup 2023) തിരശീല വീണത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ 19ന് ഓസ്‌ട്രേലിയക്ക് മുന്നിലായിരുന്നു ടീം ഇന്ത്യയ്‌ക്ക് മുട്ടുമടക്കേണ്ടി വന്നത് (India vs Australia World Cup 2023 Final). തോല്‍വികളൊന്നുമറിയാതെ കലാശപ്പോരിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിന് ഫൈനലില്‍ കാലിടറി.
തുടക്കത്തില്‍ ടോസ് നഷ്‌ടം, പിന്നാലെ ആദ്യ ബാറ്റിങ്. നായകന്‍ രോഹിത് ശര്‍മ പതിവ് ശൈലിയില്‍ റണ്‍സ് ഉയര്‍ത്തി തുടങ്ങി. രോഹിത് പുറത്തായതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു.
വിരാട് കോലിയും കെഎല്‍ രാഹുലും ഉള്‍പ്പടെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ ഓസീസ് ബൗളര്‍മാര്‍ വിറപ്പിച്ചു. ഒടുവില്‍ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 240 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനെ തുടക്കത്തില്‍ വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും സാധിച്ചു.
ആദ്യ പത്തോവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍. എന്നാല്‍, ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അടിച്ചെടുത്തു. ഒടുവില്‍ അവര്‍ക്ക് ആറ് വിക്കറ്റിന്‍റെ അനായാസ ജയം.
തോല്‍വിക്ക് ശേഷം നിറകണ്ണുകളോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവരെല്ലാം വിഷമം കടിച്ചമര്‍ത്തി പവലിയനിലേക്ക് നടന്നു. ദിവസങ്ങള്‍ക്കിപ്പുറം പല താരങ്ങളും തങ്ങളുടെ വേദന പരസ്യമാക്കി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
Also Read : 'തീരുന്നില്ല വേദന' ; ലോകകപ്പ് കഴിഞ്ഞ് നാല് ദിവസം, തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി കെ എല്‍ രാഹുല്‍
അതേസമയം, ഇന്ത്യന്‍ രോഹിത് ശര്‍മ ഇക്കൂട്ടത്തിലേക്ക് ഇതുവരെയും എത്തിയിട്ടില്ല. ലോകകപ്പ് ഫൈനലിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പോലും രോഹിത് ശര്‍മ അത്ര സജീവമായിട്ടില്ല. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് രോഹിതിന്‍റെ മകള്‍ സമൈറയുടെ (Samaira) ഒരു പഴയ വീഡിയോ ആണ് (Rohit Sharma Daughter Viral Video).
-
The way she answered 🥹❤
— 46thcenturywhenRohit (@RohitCharan_45) November 23, 2023 " class="align-text-top noRightClick twitterSection" data="
Samaira said : He is in a room, he is almost positive & within one month he will laugh again.@ImRo45 pic.twitter.com/yt3iSQa6MP
">The way she answered 🥹❤
— 46thcenturywhenRohit (@RohitCharan_45) November 23, 2023
Samaira said : He is in a room, he is almost positive & within one month he will laugh again.@ImRo45 pic.twitter.com/yt3iSQa6MPThe way she answered 🥹❤
— 46thcenturywhenRohit (@RohitCharan_45) November 23, 2023
Samaira said : He is in a room, he is almost positive & within one month he will laugh again.@ImRo45 pic.twitter.com/yt3iSQa6MP
അമ്മ റിതികയ്‌ക്കൊപ്പം സമൈറ ഒരു ഹോട്ടലില്‍ നിന്നും പുറത്തേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ ഹോട്ടലിന്‍റെ മുന്നില്‍ ഇരുന്നിരുന്ന ഒരു വ്യക്തി സമൈറയോട് രോഹിതിനെ കുറിച്ച് അന്വേഷിക്കുന്നു. രോഹിതിന്‍റെ അഞ്ച് വയസുകാരിയായ മകള്‍ ഇതിന് മറുപടി നല്‍കുന്നതുമാണ് വീഡിയോ.
അച്ഛന്‍ ഇപ്പോള്‍ എവിടെയാണെന്നും, അദ്ദേഹത്തിന് സുഖമാണോ എന്നുമാണ് സമൈറയോട് ചോദിക്കുന്നത്. ഇതിന് സമൈറ നല്‍കിയ മറുപടി ഇങ്ങനെയാണ്.. 'അച്ഛന്‍ ഇപ്പോള്‍ റൂമിലാണ്. അദ്ദേഹം ഒരു പരിധിവരെ സുഖമായി തന്നെയാണ് ഇരിക്കുന്നത്, പക്ഷെ ഒരു മാസത്തിനുള്ളില്‍ വീണ്ടും അദ്ദേഹം ചിരിക്കും...' ഇത് ഇത്രയും പറഞ്ഞ ശേഷം രോഹിത് ശര്‍മയുടെ മകള്‍ സമൈറ അമ്മ റിതികയ്‌ക്കൊപ്പം പുറത്തേക്ക് പോകുകയും ചെയ്യുന്നതാണ് നിലവില്‍ തരംഗമാകുന്ന വീഡിയോയിലുള്ളത്.