ETV Bharat / sports

ഇന്ത്യൻ ജഴ്‌സിയിൽ 15 വർഷം ; ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത് ശർമ - indian cricket team

തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ജഴ്‌സിയില്‍ 15 വര്‍ഷം തികയ്ക്കുന്നു എന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍

rohit sharma completes 15 years of international cricket  ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത്  ഇന്ത്യൻ ജഴ്‌സിയിൽ 15 വർഷം പൂര്‍ത്തിയാക്കി രോഹിത് ശർമ്മ  രോഹിത് ശർമ്മ  Rohit sharma  indian cricket team  hitman completes 15 years
ഇന്ത്യൻ ജഴ്‌സിയിൽ 15 വർഷം; ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത്
author img

By

Published : Jun 23, 2022, 11:02 PM IST

ലണ്ടൻ : രാജ്യാന്തര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ. 2007 ജൂണ്‍ 23-ന് അയര്‍ലന്‍ഡിനെതിരേ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ് മൈതാനത്ത് നിന്നാരംഭിച്ച ആ കരിയര്‍ ഇന്ന് 15 വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്.

ഈ നീണ്ട യാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവര്‍ക്കെല്ലാം നന്ദിയറിയിച്ച് രോഹിത് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ജഴ്‌സിയില്‍ 15 വര്‍ഷം തികയ്ക്കുന്നു എന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍.

'ഇന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ഞാന്‍ 15 വര്‍ഷം പിന്നിടുകയാണ്. എന്തൊരു യാത്രയായിരുന്നു ഇത്. ജീവിതത്തിലുടനീളം ഞാനത് മനസില്‍ താലോലിക്കും. ഈ യാത്രയില്‍ എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ഇന്നത്തെ ഞാനാവാന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും, രോഹിത് പ്രസ്‌താവനയില്‍ പറയുന്നു.

എല്ലാ ക്രിക്കറ്റ് പ്രേമികളോടും ആരാധകരോടും വിമര്‍ശകരോടും, നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വരാന്‍ ടീമിനെ പ്രാപ്‌തമാക്കുന്നത്, എല്ലാവര്‍ക്കും നന്ദി എന്നാണ് രോഹിത് പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.