മുംബൈ : ടി-20 മത്സരങ്ങള്‍ മൂലം ഏകദിനങ്ങള്‍ക്ക് പ്രധാന്യം നഷ്ടപ്പെടുകയാണെന്നതാണ് സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് നടക്കുന്ന ചൂടേറിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. പല മുന്‍ താരങ്ങളും വിദഗ്‌ധരുമടക്കം, ഭാവിയില്‍ ഏകദിന ക്രിക്കറ്റിന് നിലവിലെ സ്ഥാനമുണ്ടാകില്ലെന്ന വിലയിരുത്തലിലാണുള്ളത്. കൂടാതെ ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റ് എല്ലാ കാലത്തും നില നില്‍ക്കുമെന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്.
ഏകദിന ക്രിക്കറ്റിന്റെ അവസാനമടുത്തു എന്ന തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ പ്രസ്‌താവന നടത്തിയതായി ചര്‍ച്ചകളുയര്‍ന്നിരുന്നു. പല താരങ്ങളും കളിക്കാന്‍ താത്പര്യപ്പെടുന്നത് ടി-20 ഫോര്‍മാറ്റാണെന്നും അതിനാല്‍ തന്നെ ഏകദിനത്തിന്റെ അന്ത്യമടുത്തു എന്നും രോഹിത് പറഞ്ഞതായാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് താരം.
താന്‍ പേരെടുത്തത് ഏകദിന ക്രിക്കറ്റിലൂടെയാണ്. അത്തരം ചര്‍ച്ചകളെല്ലാം അസംബന്ധമാണ്. തന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ ഫോര്‍മാറ്റുകളല്ല, മറിച്ച് ക്രിക്കറ്റ് തന്നെയാണ് പ്രധാനം. ഒരു ഫോര്‍മാറ്റ് കൂടി ക്രിക്കറ്റിനുണ്ടാവണമെന്നതാണ് തന്റെ ആഗ്രഹമെന്നുമായിരുന്നു രോഹിത് ശര്‍മയുടെ പ്രതികരണം.
-
Rohit Sharma is not concerned about the future of ODI cricket just yet 🏏
— ESPNcricinfo (@ESPNcricinfo) August 17, 2022 " class="align-text-top noRightClick twitterSection" data="
Read more 👉 https://t.co/3ctKIhajbk pic.twitter.com/GLRjP7NjOd
">Rohit Sharma is not concerned about the future of ODI cricket just yet 🏏
— ESPNcricinfo (@ESPNcricinfo) August 17, 2022
Read more 👉 https://t.co/3ctKIhajbk pic.twitter.com/GLRjP7NjOdRohit Sharma is not concerned about the future of ODI cricket just yet 🏏
— ESPNcricinfo (@ESPNcricinfo) August 17, 2022
Read more 👉 https://t.co/3ctKIhajbk pic.twitter.com/GLRjP7NjOd
നേരത്തെ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചാണ് പലരും സംസാരിച്ചുകൊണ്ടിരുന്നത്. ക്രിക്കറ്റിന്റെ ഫോര്‍മാറ്റുകളേക്കാള്‍ ക്രിക്കറ്റ് തന്നെയാണ് പ്രധാനം. ഒരു ഫോര്‍മാറ്റും അവസാനിച്ചതായി ഞാന്‍ ഒരിക്കലും പറയില്ല. ഒരു പുതിയ ഫോര്‍മാറ്റില്‍ കൂടി ക്രിക്കറ്റിന് പ്രചാരം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ഏത് ഫോര്‍മാറ്റില്‍ കളിക്കണം, വേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് താരങ്ങളാണ്. തന്നെ സംബന്ധിച്ച് മൂന്ന് ഫോര്‍മാറ്റും ഒരേ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും രോഹിത് ശര്‍മ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്ററാണ് രോഹിത് ശര്‍മ.
2007-ല്‍ ഇന്ത്യയ്‌ക്കായി അരങ്ങേറിയ താരത്തിന് 2013-ലാണ് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചത്. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി 233 മത്സരങ്ങള്‍ കളിച്ച രോഹിത് 48.58 ശരാശരിയില്‍ 9376 റണ്‍സും നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലെ ഒരു താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (264) രോഹിത്തിന്‍റെ പേരിലാണ്.
ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയും രോഹിത് അടിച്ചെടുത്തിട്ടുണ്ട്. 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും താരമാണ്. 2023 ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴിലാകും ഇന്ത്യ ഇറങ്ങുക.
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിനത്തില്‍ നിന്നും വിരമിച്ചതിന് പിന്നാലെയാണ് ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റിന്‍റെ ഭാവി അവസാനിച്ചു എന്ന തരത്തില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായത്. അതേസമയം കഴിഞ്ഞ ദിവസം ഐസിസി പുറത്ത് വിട്ട ടീമുകളുടെ 2027- വരെയുള്ള മത്സരക്രമത്തില്‍ ഓരോ ടീമും ശരാശരി 40 ഏകദിന മത്സങ്ങളാണ് കളിക്കുക. വരുന്ന നാല് വര്‍ഷ കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 42 ഏകദിനങ്ങളും കളിക്കും. ബംഗ്ലാദേശ് ആണ് കൂടുതല്‍ മത്സരം (59) കളിക്കുക.