പോർട്ട് എലിസബത്ത്: ഇന്ത്യയ്‌ക്കായുള്ള മിന്നും പ്രകടനം തുടരുകയാണ് യുവ ബാറ്റര്‍ റിങ്കു സിങ് (Rinku Singh). ദക്ഷിണാഫ്രിക്കയ്ക്കെതിരായ (India vs South Africa) രണ്ടാം ടി20യില്‍ ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും റിങ്കുവിന്‍റെ പ്രകടനം തലയെടുപ്പുള്ളതായിരുന്നു. 39 പന്തുകളില്‍ നിന്നും പുറത്താവാതെ 68 റൺസായിരുന്നു റിങ്കു സിങ് അടിച്ചെടുത്തത്. (Rinku Singh In 2nd IND vs SA T20I)
ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു 26-കാരന്‍റെ ഇന്നിങ്‌സ്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 19-ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തിനെതിരെയായിരുന്നു റിങ്കു തുടര്‍ച്ചയായ രണ്ട് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തിയത്. ഇതില്‍ രണ്ടാമത്തെ സിക്‌സര്‍ സ്റ്റേഡിയത്തിലെ മീഡിയ ബോക്‌സിന്‍റെ ചില്ലും തകർത്തിരുന്നു.
-
#AidenMarkram brought himself on in the penultimate over, and #RinkuSingh made him pay with back-to-back maximums 🔥
— Star Sports (@StarSportsIndia) December 12, 2023 " class="align-text-top noRightClick twitterSection" data="
Rinku has brought his A-game to South Africa!
Tune-in to the 2nd #SAvIND T20I
LIVE NOW | Star Sports Network#Cricket pic.twitter.com/HiibVjyuZH
">#AidenMarkram brought himself on in the penultimate over, and #RinkuSingh made him pay with back-to-back maximums 🔥
— Star Sports (@StarSportsIndia) December 12, 2023
Rinku has brought his A-game to South Africa!
Tune-in to the 2nd #SAvIND T20I
LIVE NOW | Star Sports Network#Cricket pic.twitter.com/HiibVjyuZH#AidenMarkram brought himself on in the penultimate over, and #RinkuSingh made him pay with back-to-back maximums 🔥
— Star Sports (@StarSportsIndia) December 12, 2023
Rinku has brought his A-game to South Africa!
Tune-in to the 2nd #SAvIND T20I
LIVE NOW | Star Sports Network#Cricket pic.twitter.com/HiibVjyuZH
ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് റിങ്കു. 'ആ സിക്‌സര്‍ അടിച്ചപ്പോൾ ഗ്ലാസ് പൊട്ടിയത് ഞാനറിഞ്ഞില്ല. പിന്നീടാണ് അതേക്കുറിച്ച് ഞാന്‍ മനസിക്കുന്നത്. അതിന് എന്നോട് ക്ഷമിക്കണം'- എന്നാണ് ബിസിസിഐ തങ്ങളുടെ ഒഫീഷ്യൽ എക്‌സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താരം പറയുന്നത്. (Rinku Singh apologizes for breaking media box glass)
-
Maiden international FIFTY 👌
— BCCI (@BCCI) December 13, 2023 " class="align-text-top noRightClick twitterSection" data="
Chat with captain @surya_14kumar 💬
... and that glass-breaking SIX 😉@rinkusingh235 sums up his thoughts post the 2⃣nd #SAvIND T20I 🎥🔽 #TeamIndia pic.twitter.com/Ee8GY7eObW
">Maiden international FIFTY 👌
— BCCI (@BCCI) December 13, 2023
Chat with captain @surya_14kumar 💬
... and that glass-breaking SIX 😉@rinkusingh235 sums up his thoughts post the 2⃣nd #SAvIND T20I 🎥🔽 #TeamIndia pic.twitter.com/Ee8GY7eObWMaiden international FIFTY 👌
— BCCI (@BCCI) December 13, 2023
Chat with captain @surya_14kumar 💬
... and that glass-breaking SIX 😉@rinkusingh235 sums up his thoughts post the 2⃣nd #SAvIND T20I 🎥🔽 #TeamIndia pic.twitter.com/Ee8GY7eObW
അതേസമയം മഴ കൂടി കളിച്ച മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു തോല്‍വി വഴങ്ങിയത്. സെന്‍റ് ജോർജ്‌സ് പാർക്കിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ 19.3 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തില്‍ 180 റൺസെന്ന നിലയില്‍ നില്‍ക്കെ മഴയെത്തി. റിങ്കുവിന് പുറമെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
36 പന്തിൽ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 56 റണ്‍സായിരുന്നു സൂര്യ നേടിയത്. തിലക് വര്‍മ (20 പന്തില്‍ 29), രവീന്ദ്ര ജഡേജ (14 പന്തില്‍ 19) എന്നിവരായിരുന്നു രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ജിതേഷ് ശര്‍മ (3 പന്തില്‍ 1), അര്‍ഷ്‌ദീപ് സിങ് (1 പന്തില്‍ 0) എന്നിങ്ങനെയായിരുന്നു പുറത്തായ മറ്റ് താരങ്ങളുടെ സംഭവാന.
മഴ മാറിയതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറിൽ 152 റൺസായി പുനർനിശ്ചയിച്ചു. പിന്തുടരാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 154 റൺസെടുത്താണ് വിജയം ഉറപ്പിച്ചത്. റീസ ഹെന്‍ഡ്രിക്‌സാണ് (27 പന്തില്‍ 49) ആതിഥേയരുടെ ടോപ് സ്‌കോറര്‍. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടി20 പൂര്‍ണമായും മഴയെടുത്തിരുന്നു. ജൊഹാനസ്ബർഗിൽ നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.