ETV Bharat / sports

ജഡേജയും ചെന്നൈയും വേര്‍പിരിയുന്നു ? ; ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കി താരം - IPL

കഴിഞ്ഞ രണ്ട് സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ജഡേജ നീക്കി

Ravindra Jadeja deletes posts related to CSK  Ravindra Jadeja  chennai super kings  Former CSK skipper Ravindra Jadeja  ചെന്നൈ സൂപ്പർ കിങ്‌സും മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും കൂടുതല്‍ അകലുന്നു  ചെന്നൈ സൂപ്പർ കിങ്‌സ്‌  രവീന്ദ്ര ജഡേജ  രവീന്ദ്ര ജഡേജ ഇന്‍സ്റ്റാഗ്രാം
ജഡേജയും ചെന്നൈയും കൂടുതല്‍ അകലുന്നു?; ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ നീക്കം ചെയ്ത് താരം
author img

By

Published : Jul 9, 2022, 4:31 PM IST

മുംബൈ : ചെന്നൈ സൂപ്പർ കിങ്‌സും മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ രണ്ട് സീസണില്‍ ടീമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ നീക്കി. ഇതോടെ അടുത്ത സീസണില്‍ താരം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിച്ചേക്കില്ലെന്നാണ് സൂചന.

കഴിഞ്ഞ സീസണിലാണ് ജഡേജയെ ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍തോല്‍വികളില്‍ വലഞ്ഞതോടെ ജഡേജയ്‌ക്ക് സ്ഥാനം നഷ്‌ടമാവുകയും ധോണി നായകനായി തിരിച്ചെത്തുകയും ചെയ്തു. സീസണില്‍ വ്യക്തിഗതമായും തിളങ്ങാനാവാത്ത ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് നേടാനായത്.

  • Jadeja didn't wish Dhoni on his birthday this year. ( He does it every year ).
    He has also deleted all his CSK related posts on Instagram .
    Something is definitely not right.

    — ` (@FourOverthrows) July 8, 2022 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ ജഡേജയും ചെന്നൈയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരസ്പരം അൺഫോളോ ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം 41ാം ജന്മദിനം ആഘോഷിച്ച ധോണിക്ക് ജഡേജ ആശംസ നേര്‍ന്നില്ലെന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്.

also read: 'അശ്വിനെ ടെസ്റ്റിൽ നിന്ന് മാറ്റാമെങ്കില്‍ കോലിയെ എന്തുകൊണ്ട് ടി20യിൽ നിന്ന് ഒഴിവാക്കിക്കൂടാ': കപിൽ ദേവ്

മുന്‍ വര്‍ഷങ്ങളില്‍ ധോണിക്ക് ആശംസകള്‍ നേര്‍ന്ന് ജഡേജ ഇക്കുറി പതിവ് തെറ്റിച്ചത് ടീമുമായി ബന്ധപ്പെട്ട അകല്‍ച്ചയെ തുടര്‍ന്നാണെന്ന് കരുതുന്നവരുണ്ട്. 2012ലാണ് ജഡേജ ചെന്നൈയിലെത്തുന്നത്.

  • Ravindra Jadeja has removed all his CSK posts from 2021 and 2022 🙂.

    — Naman (@Mr_unknown23_) July 8, 2022 " class="align-text-top noRightClick twitterSection" data=" ">

ധോണിക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം ചെന്നൈയുടെ ക്യാപ്റ്റനാകുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലാണ് താരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.