ETV Bharat / sports

'ഹലോ എംഎല്‍എ'; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാര്യ റിവാബയെ അഭിനന്ദിച്ച് ജഡേജ - Jamnagar North MLA Rivaba Jadeja

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജാംനഗർ നോർത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച റിവാബ 57 ശതമാനം വോട്ടുനേടിയാണ് വിജയിച്ചത്.

Ravindra Jadeja Congratulates Wife Rivaba  Ravindra Jadeja twitter  Rivaba Jadeja  gujarat assembly elections 2022  റിവാബയെ അഭിനന്ദിച്ച് ജഡേജ  റിവാബ ജഡേജ  രവീന്ദ്ര ജഡേജ  ജാംനഗർ നോര്‍ത്ത് എംഎല്‍എ റിവാബ  Jamnagar North MLA Rivaba Jadeja  ഗുജറാത്ത് നിയമ സഭ തെരഞ്ഞെടുപ്പ്
'ഹലോ എംഎല്‍എ'; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാര്യ റിവാബയെ അഭിനന്ദിച്ച് ജഡേജ
author img

By

Published : Dec 9, 2022, 3:49 PM IST

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാര്യ റിവാബയെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ. ജാംനഗർ നോർത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച റിവാബ 57 ശതമാനം വോട്ടുനേടിയാണ് വിജയം നേടിയത്. റിവാബയുടെ വിജയം ജാംനഗറിലെ ജനങ്ങളുടേതാണെന്ന് ജഡേജ ട്വീറ്റ് ചെയ്‌തു.

"ഹലോ എംഎല്‍എ, നിങ്ങള്‍ ഈ വിജയം അര്‍ഹിക്കുന്നു. ഈ വിജയം ജാംനഗറിലെ ജനങ്ങളുടെതാണ്. ജാംനഗറിലെ എല്ലാ ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദിപറയുന്നു. ജാംനഗറില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ റിവാബക്കാവും" ഗുജറാത്തി ഭാഷയില്‍ ജഡേജ ട്വീറ്റ് ചെയ്‌തു.

ഗുജറാത്ത് എംഎല്‍എ എന്നെഴുതിയ ഒരു പ്ലക്കാര്‍ഡിനൊപ്പം റിവാബയെ ചേര്‍ത്തുപിടിച്ചുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. റിവാബയ്‌ക്കായി നേരത്തെ വോട്ടുതേടിയും ജഡേജ രംഗത്ത് എത്തിയിരുന്നു. അതേസമയം 53,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ തന്‍റെ തൊട്ടടുത്ത എതിരാളിയായ ആം ആദ്മി പാർട്ടിയുടെ കർഷൻഭായിയെ പരാജയപ്പെടുത്തിയത്.

  • Hello MLA you truly deserve it. જામનગર ની જનતા નો વિજય થયો છે. તમામ જનતા નો ખુબ ખુબ દીલથી આભાર માનુ છુ. જામનગર ના કામો ખુબ સારા થાય એવી માં આશાપુરા ને વિનંતી. જય માતાજી🙏🏻 #મારુજામનગર pic.twitter.com/2Omuup5CEW

    — Ravindrasinh jadeja (@imjadeja) December 9, 2022 " class="align-text-top noRightClick twitterSection" data=" ">

റിവാബ 88,835 വോട്ടുകൾ നേടിയപ്പോൾ കർഷൻഭായിക്ക് 35,265 വോട്ടുകളാണ് ലഭിച്ചത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തിയ റിവാബയുടെ കന്നിയങ്കമായിരുന്നുവിത്. നേരത്തെ കർണി സേനയുടെ വനിത വിഭാഗം മേധാവിയായിരുന്നു അവര്‍.

Also read: 'ക്യാപ്റ്റനാവാനുള്ള കഴിവൊന്നും അവനില്ല'; കെഎല്‍ രാഹുലിനെതിരെ തുറന്നടിച്ച് വസീം ജാഫര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.