ETV Bharat / sports

രവി ശാസ്‌ത്രി അഹമ്മദാബാദ് ഐപിഎൽ ടീമിന്‍റെ പരിശീലകനായേക്കുമെന്ന് സൂചന - രാഹുൽ ദ്രാവിഡ്

രവിശാസ്‌ത്രിക്കൊപ്പം ഇന്ത്യൻ ടീമിലെ പരിശീലക സംഘത്തിലുണ്ടായിരുന്ന ഭഗത് അരുണും, ആർ ശ്രീധറും അഹമ്മദാബാദിലെത്തുമെന്നും സൂചനയുണ്ട്

Ravi Shastri  രവി ശാസ്‌ത്രി  ടി20 ലോകകപ്പ്  ഐപിഎൽ  ഭഗത് അരുണ്‍  ആർ ശ്രീധർ  രാഹുൽ ദ്രാവിഡ്  ബിസിസിഐ
രവി ശാസ്‌ത്രി അഹമ്മദാബാദ് ഐപിഎൽ ടീമിന്‍റെ പരിശീലകനായേക്കുമെന്ന് സൂചന
author img

By

Published : Nov 7, 2021, 12:07 PM IST

ന്യൂഡൽഹി : ടി20 ലോകകപ്പോടെ ഇന്ത്യൻ പരിശീലക സ്ഥാനമൊഴിയുന്ന രവിശാസ്ത്രി പുതിയ ഐപിഎൽ ടീമായ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ പരിശീലകനായേക്കുമെന്ന് സൂചന. ടി20 ലോകകപ്പിന് ശേഷം ശാസ്‌ത്രി ഇക്കാര്യത്തിൽ വ്യക്‌തത വരുത്തുമെന്നാണ് റിപ്പോർട്ടുകൾ

രവിശാസ്‌ത്രിക്കൊപ്പം ഇന്ത്യൻ ടീമിലെ പരിശീലക സംഘത്തിലുണ്ടായിരുന്ന ബോളിങ് കോച്ച് ഭഗത് അരുണ്‍, ഫീൽഡിങ് കോച്ച് ആർ ശ്രീധർ എന്നിവരും അഹമ്മദാബാദിൽ ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഫ്രാഞ്ചൈസി ആയതിനാൽ അനുഭവ സമ്പത്തുള്ള പരിശീലകരെ ആവശ്യമായതിനാലാണ് ശാസ്‌ത്രിയെ ടീമിലേക്കെത്തിക്കാൻ അഹമ്മദാബാദ് ശ്രമിക്കുന്നത്.

ALSO READ : ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ തകർത്ത് ദക്ഷിണാഫ്രിക്ക, വിജയിച്ചിട്ടും സെമി കാണാതെ പുറത്ത്

അതേസമയം ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുന്നത്. 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുെട പരിശീലകനായി തുടരും. നേരത്തെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഏകദേശം 10 കോടിയോളം രൂപയാണ് പരിശീലകനാകൻ താരത്തിന് ബിസിസിഐ നൽകുക എന്നും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.