ETV Bharat / sports

Yash Dhull: രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കി യാഷ്‌ ദുല്‍ - അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യാഷ്‌ ദുല്‍

ഡല്‍ഹിക്കായി ബാറ്റേന്തിയ താരം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് അരങ്ങേറ്റം ആഘോഷമാക്കിയത്.

U19 WC-winning skipper Yash Dhull  Yash Dhull  Yash Dhull smashes century on first-class debut  Yash Dhull smashes century on Ranji Trophy debut  യാഷ്‌ ദുല്‍  യാഷ് ധുല്‍  അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യാഷ്‌ ദുല്‍  രഞ്ജി ട്രോഫി
Yash Dhull: രഞ്ജി അരങ്ങേറ്റം ഗംഭീരമാക്കി അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യാഷ്‌ ദുല്‍
author img

By

Published : Feb 17, 2022, 3:14 PM IST

ഗുവാഹത്തി: രഞ്ജി ട്രോഫി അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ യാഷ്‌ ദുല്‍. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പുനഃരാരംഭിച്ച ടൂര്‍ണമെന്‍റില്‍ ഡല്‍ഹിക്കായി ബാറ്റേന്തിയ താരം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് അരങ്ങേറ്റം ആഘോഷമാക്കിയത്.

കരുത്തരായ തമിഴ്‌നാടിനെതിയായ മത്സരത്തില്‍ 134 പന്തിൽ 16 ഫോറുകൾ സഹിതമാണ് യാഷ്‌ ദുല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി കുറിച്ചത്. മത്സരത്തില്‍ ആകെ 150 പന്തുകള്‍ നേരിട്ട താരം 113 റണ്‍സാണ് ഡല്‍ഹിയുടെ ടോട്ടലിലേക്ക് ചേര്‍ത്തത്.

also read: UCL: ഇന്‍ററിനെ വീഴ്‌ത്തി ലിവര്‍പൂള്‍; സമനിലയുമായി രക്ഷപ്പെട്ട് ബയേണ്‍

അടുത്തിടെ വെസ്റ്റിൻഡ‍ീസിൽ സമാപിച്ച അണ്ടർ 19 ലോകകപ്പിലാണ് യാഷ് ദുലും സംഘവും കിരീടനേട്ടം ആഘോഷിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടം കൂടിയാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.