തിരുവനന്തപുരം : 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി കേരള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നയിക്കുന്ന 28 അംഗ ടീമിൽ ഇന്ത്യൻ മുൻ പേസർ ശ്രീശാന്തും ഇടം നേടി. വിഷ്‌ണു വിനോദാണ് വൈസ് ക്യാപ്‌റ്റൻ. സഞ്ജു സാംസണും ടീമിലുണ്ട്.
പരിക്കിന്‍റെ പിടിയിലായ സീനിയർ താരം റോബിൻ ഉത്തപ്പയെയും, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്‌ഹറുദീനെയും ടീമിൽ നിന്ന് ഒഴിവാക്കി. പേസർ കെഎം ആസിഫും ടീമിലില്ല. അതേസമയം എട്ട് വർഷങ്ങൾക്ക് ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നത്. 2013ലാണ് താരം അവസാനമായി ഫസ്റ്റ് ക്ലാസ് മത്സത്തിനായി കളത്തിലിറങ്ങിയത്.
ജനുവരി 13 മുതൽ ബെംഗളൂരുവിലാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. ആറ് ഗ്രൂപ്പുകളിലായാണ് മത്സരം. എലൈറ്റ് ഗ്രൂപ്പ് ബി യിലാണ് കേരളം മത്സരിക്കുന്നത്. വിദർഭ, ബംഗാൾ, രാജസ്ഥാൻ, ത്രിപുര, ഹരിയാന എന്നീ ടീമുകൾക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന്‍റെ മത്സരങ്ങൾ.
ALSO READ: IND vs SA : ഇന്ത്യയ്‌ക്ക് ടോസ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു
സാധ്യതാ ടീം : സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, പി. രാഹുൽ, സൽമാൻ നിസാർ, സഞ്ജു സാംസൺ, ജലജ് സക്സേന, സിജോമോൻ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുൻ, എൻ.പി. ബേസിൽ, എം.ഡി. നിഥീഷ്, മനു കൃഷ്ണൻ, ബേസിൽ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, എം. അരുൺ, വൈശാഖ് ചന്ദ്രൻ.