കറാച്ചി: പാക് ക്രിക്കറ്റ് പാക് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ താരവും കമന്‍റേറ്ററുമായ റമീസ് രാജയെ തെരഞ്ഞെടുത്തു. നിലവിലെ ചെയർമാൻ ഇഹ്‌സാൻ മാനിയുടെ മൂന്ന് വർഷത്തെ കാലാവധി ഈ മാസം അവസാനിക്കുന്നതിനാലാണ് റമീസിനെ തെരഞ്ഞെടുത്തത്.
ക്രിക്കറ്റ് ബോർഡിന്‍റെ രക്ഷാധികാരി കൂടിയായ ഇമ്രാൻ ഖാന് ഇഹ്സാൻ മാനിയുടെ പ്രകടനത്തിൽ തൃപ്തി ഉണ്ടായിരുന്നില്ല. അതിനാല്‍ റമീസ് രാജ തന്നെ പിസിബിയുടെ അടുത്ത ചെയർമാൻ ആയേക്കുമെന്നാണ് വിവരം.
ALSO READ: സ്വവര്‍ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിനും പങ്കാളിക്കും കുഞ്ഞ് പിറന്നു
അതേസമയം ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.