ETV Bharat / sports

അഫ്‌ഗാനെതിരായ ആദ്യ ടി20; കോലി കളിക്കില്ല, കാരണം പറഞ്ഞ് ദ്രാവിഡ് - രാഹുല്‍ ദ്രാവിഡ്

India vs Afghanistan first T20I: ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയില്‍.

Rahul Dravid  Virat Kohli  രാഹുല്‍ ദ്രാവിഡ്  വിരാട് കോലി
Rahul Dravid says Virat Kohli not available for India vs Afghanistan first T20I
author img

By ETV Bharat Kerala Team

Published : Jan 10, 2024, 6:29 PM IST

മൊഹാലി: സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായി വീണ്ടും ടി20 കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 14 മാസത്തെ ഇടവേളയ്‌ക്ക് ശേഷം അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെയാണ് ഇരുവരും ടീമിലേക്ക് മടങ്ങിവരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ചെറിയ നിരാശ നല്‍കുന്ന ഒരു വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

അഫ്‌ഗാനിസ്ഥാനെതിരെ നാളെ മൊഹാലിയില്‍ നടക്കുന്ന ആദ്യ ടി20യില്‍ വിരാട് കോലി കളിക്കില്ല. മത്സരത്തിന് മുന്നോടി ആയുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് 35-കാരായ കോലി ആദ്യ മത്സരത്തിന് ഇറങ്ങാത്തതെന്നാണ് ദ്രാവിഡ് അറിയിച്ചിരിക്കുന്നത്. (Rahul Dravid says Virat Kohli not available for India vs Afghanistan first T20I )

മൂന്ന് മത്സര ടി20 പരമ്പരയാണ് ഇന്ത്യ അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുന്നത്. മൊഹാലിയിലെ മത്സരത്തിന് ശേഷം 14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് രണ്ടും മൂന്നും ടി20കള്‍ നടക്കുക (India vs Afghanistan T20Is). ഇരു മത്സരങ്ങളിലും താരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഫോര്‍മാറ്റില്‍ നീലപ്പട കളിക്കുന്ന അവസാന അന്താരാഷ്‌ട്ര പരമ്പരയാണിത്.

അതേസമയം പരമ്പരയ്‌ക്ക് മുന്നോടിയായി കോലിയുമായി ബിസിസിഐ സെലക്‌ടര്‍മാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടി20 ടീമില്‍ കോലിയുടെ റോളും, താരത്തില്‍ നിന്നും എന്താണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നതും സംബന്ധിച്ച കാര്യങ്ങളിലാണ് ചര്‍ച്ച നടന്നതെന്നാണ് വിവരം. നേരത്തെ കേപ്‌ടൗണില്‍ വച്ച് ബിസിസിഐ ചീഫ് സെലക്‌ടർ അജിത് അഗാർക്കർ 35-കാരനെ കണ്ടതായും ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിന്‍റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്.

ALSO READ: ഉറപ്പിക്കാമോ... ഐപിഎല്‍ ഇന്ത്യയില്‍ തന്നെയെന്ന് ബിസിസിഐ കേന്ദ്രങ്ങൾ

അഫ്‌ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ (India Squad for T20I Series).

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്‌ഗാനിസ്ഥാന്‍ ടീം: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖിൽ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, അഷ്‌മർ ജനാത്, അസ്മുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബ് ഉർ റഹ്മാൻ, ഫസൽ ഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നയിബ്. (Afghanistan Squad for T20I Series against India).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.