ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാവാന്‍ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ദ്രാവിഡ് ഇക്കാര്യം സമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ബാറ്റിങ്ങ് കോച്ചായി വിക്രം റാത്തോര്‍ തുടരുമെന്നും എന്നാല്‍ മറ്റ് സ്ഥാനങ്ങളില്‍ മാറ്റമുണ്ടാവുമെന്നുമാണ് ഇവര്‍ നല്‍കുന്ന സൂചന. ടി20 ലോകകപ്പോടെ നിലവിലെ പരിശീലകനായ രവി ശാസ്ത്രിയുടെ കരാർ കാലാവധി അവസാനിക്കുന്നതിന് പിന്നാലെയാണ് ദ്രാവിഡ് ചുമതലയേല്‍ക്കുക.
also read: ചെന്നൈക്കൊപ്പം തുടരും; ആരാധകര്‍ക്ക് 'തല'യുടെ ഉറപ്പ്
ഇന്ത്യയുടെ എ ടീമിന്‍റേയും അണ്ടര്‍ 19 ടീമിന്‍റേയും പരിശീലകനായ ദ്രാവിഡ് ജൂലൈയില്‍ ശ്രീലങ്കൻ പര്യടനം നടത്തിയ ഇന്ത്യൻ സീനിയര്‍ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് 48കാരനായ ദ്രാവിഡ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാന്‍ ബിസിസിഐ നേരത്തെ നല്‍കിയ ഓഫര്‍ ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ മാസം 17 മുതൽ നവംബർ 14 വരെ യു.എ.ഇയിലും ഒമാനിലമായാണ് ടി20 ലോകകപ്പ് നടത്തുക.