ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ മോശം ഷോട്ട് കളിച്ച് പുറത്തായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി ഉയർന്നുവരുന്നത്. ഇപ്പോൾ കളിക്കിടെ ഒരു ഷോട്ട് തെരഞ്ഞെടുക്കേണ്ട രീതിയെക്കുറിച്ച് റിഷഭിനോട് സംസാരിക്കുമെന്ന് പറഞ്ഞിരിക്കുകയായണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്.
ഋഷഭ് പന്ത് ഒരു പ്രത്യേക രീതിയില്‍ പോസിറ്റീവായി കളിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നയാളാണ്. അതിൽ അയാൾ വിജയം നൽകിയിട്ടുമുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഷോട്ടുകൾ കളിക്കുന്ന സമയം വളരെ പ്രധാനം ആണ്. അതിനാൽ താരത്തിന്‍റെ ഷോട്ട് സെലക്ഷനെപ്പറ്റി പന്തിനോട് സംസാരിക്കും.
ALSO READ: BBL: ഹാട്രിക്കിൽ ഹാട്രിക്ക്; ബിഗ് ബാഷ് ലീഗിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജനായ ഗുരീന്ദർ സന്ധു
'ഋഷഭിനോട് ഒരു പോസിറ്റീവ് കളിക്കാരനാകരുതെന്നോ, അല്ലെങ്കില്‍ ഒരു ആക്രമണാത്മക കളിക്കാരനാകരുതെന്നോ ആരും ഒരിക്കലും പറയില്ല. എന്നാല്‍ അതിനായി തിരഞ്ഞെടുക്കുന്ന സമയം എപ്പോഴാണ് എന്നതാണ് പ്രശ്‌നം', ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സിൽ തന്‍റെ മൂന്നാം പന്തില്‍ കഗിസോ റബാദയ്‌ക്കെതിരേ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്താകുയായിരുന്നു. മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ പരാജയവും ഏറ്റുവാങ്ങിയിരുന്നു.