ന്യൂ ഡെൽഹി: വെസ്റ്റ് ഇൻഡീസിനെതിരെ ഫെബ്രുവരി 16 മുതൽ കൊൽക്കത്തയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്‍റി-20 പരമ്പരയിൽ നിന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനെയും ഓൾറൗണ്ടർ അക്‌സർ പട്ടേലിനെയും ഒഴിവാക്കി. പകരം റിതുരാജ് ഗെയ്‌ക്‌വാദും ദീപക് ഹൂഡയും ടീമിൽ ഇടം നേടി.
-
🚨 NEWS 🚨: KL Rahul and Axar Patel ruled out of @Paytm #INDvWI T20I Series. #TeamIndia
— BCCI (@BCCI) February 11, 2022 " class="align-text-top noRightClick twitterSection" data="
The All-India Senior Selection Committee has named Rututaj Gaikwad and Deepak Hooda as replacements.
More Details 🔽
">🚨 NEWS 🚨: KL Rahul and Axar Patel ruled out of @Paytm #INDvWI T20I Series. #TeamIndia
— BCCI (@BCCI) February 11, 2022
The All-India Senior Selection Committee has named Rututaj Gaikwad and Deepak Hooda as replacements.
More Details 🔽🚨 NEWS 🚨: KL Rahul and Axar Patel ruled out of @Paytm #INDvWI T20I Series. #TeamIndia
— BCCI (@BCCI) February 11, 2022
The All-India Senior Selection Committee has named Rututaj Gaikwad and Deepak Hooda as replacements.
More Details 🔽
'2022 ഫെബ്രുവരി 9-ന് നടന്ന രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ രാഹുലിന് ഇടത് കാലിന്‍റെ തുടയ്ക്ക് മുകളിൽ വേദന അനുഭവപ്പെട്ടു, അതേസമയം അക്‌സർ അടുത്തിടെ കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം പൂർണ ആരോഗ്യവാനായിട്ടില്ല.' ബിസിസിഐ പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യയുടെ ട്വന്‍റി-20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ, വാഷിംഗ്‌ടൺ സുന്ദർ, സിറാജ്, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, റിതുരാജ് ഗെയ്‌ക്‌വാദ്, ദീപക് ഹൂഡ.
ALSO READ:ഇന്ത്യൻ പ്രീമിയർ ലീഗ്: മെഗാ ലേലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം