ETV Bharat / sports

R Ashwin | കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റുകള്‍ ; അശ്വിന് വീണ്ടും റെക്കോഡ് - കൂടുതല്‍ വിക്കറ്റ് റെക്കോഡുമായി അശ്വിന്‍

India vs New Zealand : ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്‌റ്റിന്‍റെ ആദ്യ ഇന്നിങ്സിലെ മൂന്ന് വിക്കറ്റ് നേട്ടമാണ് അശ്വിന് ( R Ashwin) തുണയായത്

India vs New Zealand  Shaheen Shah Afridi  Wasim Akram  ഇന്ത്യ-ന്യൂസിലന്‍ഡ്  ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന്‍  പാകിസ്ഥാന്‍ പേസര്‍ ഷഹീൻ ഷാ അഫ്രീദി  പാക് ഇതിഹാസം വസിം അക്രം
R Ashwin: കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റുകള്‍; അശ്വിന് വീണ്ടും റെക്കോഡ്
author img

By

Published : Nov 27, 2021, 6:13 PM IST

കാണ്‍പൂര്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോഡ് നേട്ടങ്ങള്‍ തുടര്‍ന്ന് ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. 2021ലെ കലണ്ടര്‍ വര്‍ഷം ടെസ്റ്റി‌ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്.

41 വിക്കറ്റുകള്‍ നേടിയ താരം പാകിസ്ഥാന്‍ പേസര്‍ ഷഹീൻ ഷാ അഫ്രീദിയെയാണ് പിന്തള്ളിയത്. ഏഴ്‌ മത്സരങ്ങളില്‍ 13 ഇന്നിങ്സുകളിലാണ് അശ്വിന്‍റെ നേട്ടം. എട്ട് മത്സരങ്ങളിലെ 14 ഇന്നിങ്സുകളില്‍ 39 വിക്കറ്റുകളാണ് അഫ്രീദിയുടെ പേരിലുള്ളത്. 37 വിക്കറ്റുകളുള്ള പാക് താരം ഹസന്‍ അലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

അക്രത്തേയും പിന്നിലാക്കി അശ്വിന്‍റെ കുതിപ്പ്

അന്താരാഷ്ട്ര കരിയറില്‍ ആകെ വിക്കറ്റ് നേട്ടത്തില്‍ പാക് ഇതിഹാസം വസിം അക്രത്തേയും അശ്വിന്‍ മറികടന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്‌റ്റിലെ ആദ്യ ഇന്നിങ്സിലെ മൂന്ന് വിക്കറ്റ് നേട്ടമാണ് അശ്വിന് തുണയായത്.

also read: ബറോഡയുടെ നായക സ്ഥാനമൊഴിഞ്ഞ് Krunal Pandya

104 മത്സരങ്ങളില്‍ 414 വിക്കറ്റുകളാണ് അക്രത്തിന്‍റെ പേരിലുള്ളത്. നിലവില്‍ 80 മത്സരങ്ങളില്‍ നിന്നും അശ്വിന് 416 വിക്കറ്റുകളായി. ഇതോടെ ക്രിക്കറ്റിലെ വിക്കറ്റ്‌ വേട്ടക്കാരുടെ പട്ടികയില്‍ 14ാം സ്ഥാനത്തേക്കും അശ്വിന്‍ ഉയര്‍ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.