ETV Bharat / sports

TNPL 2023 | ഒരേ പന്തിൽ രണ്ട് തവണ റിവ്യൂ പരിശോധന; ഡിആർഎസ് തീരുമാനത്തെയും പുനഃപരിശോധിച്ച് അശ്വിൻ - അശ്വിൻ

ടിഎൻപിഎല്ലിൽ ഡിണ്ടിഗൽ ഡ്രാഗൺസ് - ത്രിച്ചി മത്സരത്തിന്‍റെ 13-ാം ഓവറിലാണ് ഒരേ പന്തിൽ രണ്ട് തവണ റിവ്യൂ എടുത്തത്.

ASWIN  Ashwin Takes second Review On Same Ball  TNPL  TNPL 2023  Tamilnadu Premier League  Tamilnadu Premier League 2023  R Ashwin Takes second Review  അശ്വിൻ  ആർ അശ്വിൻ
ഡിആർഎസ് തീരുമാനത്തെയും പുനപരിശോധിച്ച് അശ്വിൻ
author img

By

Published : Jun 15, 2023, 11:35 AM IST

ചെന്നൈ: ക്രിക്കറ്റ് മത്സരങ്ങളിൽ അമ്പയർമാരുടെ തീരുമാനം തൃപ്‌തികരമല്ലെങ്കിൽ അത് ഡിആർഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃപരിശോധിക്കുന്നത് സർവസാധാരണമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക ടി20 ടൂര്‍ണമെന്‍റായ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ (ടിഎൻപിഎൽ) റിവ്യൂ സിസ്റ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. മാങ്കാദിങ് റണ്ണൗട്ടിൽ വിവാദപരമായ ചർച്ചയ്‌ക്ക് വഴിവച്ച ഇന്ത്യൻ സ്‌പിന്നർ ആർ അശ്വിൻ തന്നെയാണ് വിവാദപരമായ ഡിആർഎസ് തീരമാനത്തിനും പിന്നിൽ.

ടിഎൻപിഎല്ലിൽ ഡിണ്ടിഗൽ ഡ്രാഗൺസ് - ത്രിച്ചി മത്സരമാണ്, ഒരേ പന്തിൽ രണ്ട് തവണ റിവ്യൂ എടുത്ത് ക്രിക്കറ്റ് ആരാധകർക്ക് അപൂർവമായ രംഗങ്ങൾ സമ്മാനിച്ചത്. ബാറ്റർ നൽകിയ റിവ്യൂവിനെ തുടർന്ന് ഡിആർഎസിന്‍റെ സഹായത്തോടെ മൂന്നാം അമ്പയർ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം റദ്ദാക്കുകയും ഇത് വീണ്ടും പുനഃപരിശോധിക്കാനായി അശ്വിൻ തീരുമാനിക്കുകയുമായിരുന്നു.

ആർ അശ്വിൻ എറിഞ്ഞ 13 ഓവറിന്‍റെ അവസാന പന്തിൽ ത്രിച്ചി ബാറ്റർ ആർ രാജ്‌കുമാർ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയതോടെയാണ് കൗതുകകരമായ സംഭവ വികാസങ്ങൾക്ക് തുടക്കമായത്. ഓൺ ഫീൽഡ് അമ്പയർ ഔട്ട് വിളിച്ചതോടെ ബാറ്റർ തീരുമാനം റിവ്യൂ ചെയ്യാൻ തീരുമാനിച്ചു. പുനഃപരിശോധനയിൽ പന്ത് ബാറ്റിനെ കടന്നുപോയപ്പോൾ വലിയ സ്‌പൈക്ക് ഉണ്ടായിട്ടും ഔട്ടല്ലെന്ന് വിധിച്ചു. ബാറ്റ് നിലത്തുപതിച്ചതിനാലാണ് സ്പൈക്ക് വന്നത് എന്ന അനുമാനത്തിലായിരുന്നു തേർഡ് അമ്പയർ തീരുമാനം.

എന്നാൽ തേർഡ് അമ്പയറുടെ തീരുമാനത്തിൽ തൃപ്‌തനാകാത്ത അശ്വിൻ വീണ്ടും ഡിആർഎസ് പരിശോധിക്കാൻ അമ്പയറെ സമീപിച്ചു. ഇത് ഓൺ ഫീൽഡ് അമ്പയർമാരുമായി തർക്കത്തിന് കാരണമായെങ്കിലും തന്‍റെ തീരുമാനം പരിശോധിക്കാൻ തേർഡ് അമ്പയർ തയ്യാറായി. തുടർന്ന് തീരുമാനം വീണ്ടും വിശദ പരിശോധന നടത്തിയ അമ്പയർ ബാറ്റും ബോളും തമ്മിൽ വ്യക്തമായ വിടവുണ്ടെന്നും ബാറ്റ് നിലത്തുരസിയതാണ് സ്‌പൈക്കിന് കാരണമായതെന്നും സ്ഥിരീകരിച്ചു.

മത്സരം ശേഷം തേർഡ് അമ്പയറുടെ തീരുമാനത്തെ പുനഃപരിശോധിക്കാനുണ്ടായ സാഹചര്യം അശ്വിൻ വ്യക്തമാക്കിയിരുന്നു. 'ഡിആർഎസ് ടൂർണമെന്‍റിൽ പുതിയതാണ്. പന്ത് ബാറ്റ് കടക്കുന്നതിന് തൊട്ടുമുമ്പ് ഒരു സ്പൈക്ക് ഉള്ളത് വ്യക്തമായി കാണാമായിരുന്നു. അതുകൊണ്ടുതന്നെ തീരുമാനം എന്നെ സന്തുഷ്‌ടനാക്കിയില്ല. അവർ അതിനെ മറ്റൊരു കോണിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു' -അശ്വിൻ പറഞ്ഞു.

ഡിആർഎസ് വിവാദത്തിനിടയിലും അശ്വിന്‍റെ ഡിണ്ടിഗൽ ഡ്രാഗൺസ് വിജയം നേടി. ത്രിച്ചി ഉയർത്തിയ 121 റൺസിന്‍റെ ചെറിയ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 14.5 ഓവറിൽ ഡിണ്ടിഗൽ മറികടന്നു.

ALSO READ : TNPL 2023 | ഒരു ഓവറിലല്ല, ഒരു പന്തില്‍ 18 റണ്‍സ്; നാണക്കേടിന്‍റെ റെക്കോഡ് ടിഎന്‍പിഎല്ലില്‍

അതേസമയം തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരായ മത്സരത്തില്‍ നിയമപരമായ ഒരു പന്തില്‍ 18 റണ്‍സ് വഴങ്ങി സേലം സ്‌പാര്‍ട്ടന്‍സ് നായകന്‍ അഭിഷേക് തന്‍വാര്‍ നാണക്കേടിന്‍റെ റെക്കോഡിന് ഉടമയായത്. ചെപ്പോക്ക് താരം സഞ്‌ജയ്‌ യാദവാണ് അഭിഷേകിനെതിരെ തകർത്തടിച്ചത്.

മത്സരത്തിലെ 20-ാം ഓവറിലെ അവസാന പന്തില്‍ ബാറ്റര്‍ ബൗള്‍ഡായിരുന്നു. എന്നാല്‍ അമ്പയര്‍ നോബോള്‍ വിളിച്ചു. വീണ്ടുമെറിഞ്ഞ പന്ത് സിക്‌സറിന് പറന്നപ്പോള്‍ അതും നോബോള്‍ തന്നെയായിരുന്നു. അടുത്ത പന്തും നോബോളെറിഞ്ഞ അഭിഷേക് തന്‍വാര്‍ രണ്ട് റണ്‍സാണ് വഴങ്ങിയത്. പിന്നാലെ എറിഞ്ഞ പന്ത് വൈഡ് ആയതോടെ ആകെ വഴങ്ങിയ റണ്‍സ് 12. അടുത്ത പന്ത് കൃത്യമായി എറിഞ്ഞുവെങ്കിലും ബാറ്റര്‍ സിക്‌സറിന് പറത്തിയതോടെ വിധേയമായ ഒരൊറ്റ പന്തില്‍ ആകെ പിറന്നത് 18 റണ്‍സ് എന്ന് കുറിക്കുകായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.