ETV Bharat / sports

Prize Money For ODI World Cup 2023 കോടികളുടെ പണക്കിലുക്കം; ഏകദിന ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി - ദിൽ ജഷൻ ബോലെ

Prize Money For ODI World Cup 2023 Winners ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്നത് നാല് മില്യണ്‍ യുഎസ്‌ ഡോളറിന്‍റെ സമ്മാനത്തുക.

Prize Money For ODI World Cup 2023  ODI World Cup 2023  ICC  Prize Money For ODI World Cup 2023 Winners  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് സമ്മാനത്തുക  ഐസിസി  Dil Jashn Bole  ദിൽ ജഷൻ ബോലെ  Ranveer Singh
Prize Money For ODI World Cup 2023
author img

By ETV Bharat Kerala Team

Published : Sep 22, 2023, 7:52 PM IST

ദുബായ്‌: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി (ICC Announced Prize Money For ODI World Cup 2023). 10 മില്യണ്‍ യുഎസ്‌ ഡോളറാണ് (82,94,17,000 ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ടൂര്‍ണമെന്‍റില്‍ ആകെ വിതരണം ചെയ്യന്നത്. ടൂര്‍ണമെന്‍റില്‍ വിജയികളാവുന്ന ടീമിന് നാല് മില്യണ്‍ യുഎസ്‌ ഡോളറാണ് (33,17,12,600 ഇന്ത്യന്‍ രൂപ) ഐസിസിയുടെ സമ്മാനം (Prize Money For ODI World Cup 2023 Winners) .

രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് മില്യണ്‍ യുഎസ്‌ ഡോളറാണ് (16,58,56,300 ഇന്ത്യന്‍ രൂപ) ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ മത്സരങ്ങള്‍ക്കും ടീമുകള്‍ക്ക് 40,000 യുഎസ്‌ ഡോളര്‍ (33,17,550 ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുമെന്ന് ഐസിസി പ്രസ്‌താവനയില്‍ അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 100,000 യുഎസ്‌ ഡോളറാണ് (82,91,895 ഇന്ത്യന്‍ രൂപ) ലഭിക്കുക.

ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. അതിഥേയര്‍ക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്.

ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്ന 10 ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങള്‍ വീതം കളിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുക. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. മുംബൈയില്‍ നവംബര്‍ 15-നാണ് ആദ്യ സെമി ഫൈനല്‍. കൊല്‍ക്കത്തയില്‍ 16-ന് രണ്ടാം സെമി ഫൈനല്‍ മത്സരവും അരങ്ങേറും.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡാണ് ഉദ്‌ഘാടന മത്സരത്തില്‍ എതിരാളി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഉദ്‌ഘാടന മത്സരത്തിനും ഫൈനലിനും വേദിയാവുക. ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പത്ത് വേദികള്‍: ഇന്ത്യയിലെ പത്ത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അഹമ്മദാബാദിനെക്കൂടാതെ ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

അതേസമയം ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ഗാനം അടുത്തിടെ ഐസിസി പുറത്ത് വിട്ടിരുന്നു. 'ദിൽ ജഷൻ ബോലെ' 'Dil Jashn Bole' എന്ന് പേരിട്ടിരിക്കുന്ന ഗാനം തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഐസിസി ആരാധകര്‍ക്കായി പങ്കുവച്ചത്. ലോകകപ്പിന്‍റെ അവേശം പരകോടിയിലെത്തിക്കുന്ന ഗാനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ബോളിവുഡ് താരം രൺവീർ സിങ്ങാണ് (Ranveer Singh).

ALSO READ: ODI World Cup official anthem Dil Jashn Bole launched പാട്ട് വന്നു, ഇനി അടിച്ചുതകർക്കാം: ഏകദിന ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് ഐസിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.