ETV Bharat / sports

ലോകചാമ്പ്യന്മാരെ കാത്ത് 'കോടികള്‍'...! രണ്ടാം സ്ഥാനക്കാരുടെയും കീശ നിറയും; ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക ഇങ്ങനെ

Prize Money For Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ലഭിക്കുന്ന സമ്മാനത്തുക.

Cricket World Cup 2023  Cricket World Cup 2023 Prize Money  Prize Money For Cricket World Cup 2023  World Cup 2023 Champions Prize Money  India vs Australia Final
Prize Money For Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 19, 2023, 11:22 AM IST

അഹമ്മദാബാദ് : 45 ദിവസങ്ങള്‍, 48 മത്സരങ്ങള്‍... ഒക്‌ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ തുടങ്ങിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മത്സരത്തോടെ ആരംഭിച്ച ലോകകപ്പ് ആരവങ്ങള്‍ക്ക് ഇന്ന് അതേ വേദിയില്‍ ഇന്ത്യ ഓസ്‌ട്രേലിയ (India vs Australia) ഫൈനല്‍ പോരാട്ടത്തോടെ തിരശീല വീഴുകയാണ്. തുല്യശക്തികളായ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം പോരടിക്കുന്ന ഫൈനലില്‍ ആവേശകരമായ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികളും. ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ലോക ക്രിക്കറ്റിന്‍റെ രാജസിംഹാസനം ആര് സ്വന്തമാക്കുമെന്ന് അറിയാന്‍ ഇനി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍ മാത്രം. ആതിഥേയരായ ഇന്ത്യ ലക്ഷ്യമിടുന്നത് തങ്ങളുടെ മൂന്നാം കിരീടവും ഓസ്‌ട്രേലിയ ലക്ഷ്യം വയ്‌ക്കുന്നത് ആറാമത്തെ കിരീടവുമാണ്. കൂടാതെ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന ഇരു ടീമുകളെയും കാത്തരിക്കുന്നത് തരക്കേടില്ലാത്ത ഒരു തുകയും (Prize Money For Cricket World Cup 2023).

ലോകകപ്പില്‍ ആകെ സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്നത് 83 കോടി രൂപയാണ്. ചാമ്പ്യന്മാര്‍ക്ക് 33 കോടി രൂപയാണ് ഫൈനലിന് ശേഷം സമ്മാനത്തുകയായി ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാരാകുന്ന ടീമിന് 16 കോടിയും ലഭിക്കും (Cricket World Cup 2023 Prize Money).

സെമിയില്‍ പുറത്തായ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് 6 കോടി രൂപ വീതമാണ് ലഭിക്കുന്നത്. ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3 വിക്കറ്റിന്‍റെ ജയമായിരുന്നു കങ്കാരുപ്പട സ്വന്തമാക്കിയത്.

അതേസമയം, ഈ ലോകകപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലില്‍ ഇടം പിടിച്ചത്. പ്രാഥമിക റൗണ്ടില്‍ കളിച്ച ഒന്‍പത് മത്സരങ്ങളിലും ഇന്ത്യയ്‌ക്ക് ജയം നേടാനായി. ഓസ്‌ട്രേലിയ ആദ്യ റൗണ്ടില്‍ രണ്ട് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്.

പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഓസ്‌ട്രേലിയ സെമിയില്‍ കടന്നത്. ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകളോടാണ് ആദ്യ റൗണ്ടില്‍ ഓസീസ് തോല്‍വി വഴങ്ങിയത്. പിന്നീട് കളിച്ച എട്ട് മത്സരത്തിലും ജയം പിടിക്കാന്‍ അവര്‍ക്കായി.

ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ് (India Squad For CWC 2023): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ താക്കൂര്‍, പ്രസിദ് കൃഷ്‌ണ.

ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്ക്വാഡ് (Australia Squad For CWC 2023): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബോട്ട്, ആദം സാംപ.

Also Read : തെളിഞ്ഞ ആകാശം, ഗാലറിയില്‍ നീലക്കടല്‍ തിരയടിക്കും...; മഴപ്പേടിയില്ലാതെ ഫൈനല്‍, അഹമ്മദാബാദിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.