ETV Bharat / sports

ടി20 ലോകകപ്പ് : രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഓസീസിനെതിരെ

author img

By

Published : Oct 19, 2021, 8:22 PM IST

രോഹിത്തിനൊപ്പം ഓപ്പണറായി കെഎല്‍ രാഹുലെത്തും. മൂന്നാം നമ്പറിലാവും താന്‍ ബാറ്റിങ്ങിനിറങ്ങുകയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്

India vs Australia preview  Ind vs Aus warm up game  ICC T20 World Cup  India cricket team preview  ടി20 ലോകകപ്പ്  20 World Cup  ഇന്ത്യ-ഓസ്‌ട്രേലിയ
ടി20 ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഓസീസിനെതിരെ

ദുബായ്‌ : ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാമത്തേയും അവസാനത്തേയും സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ ഓസ്ട്രേലിയയെ നേരിടും. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വൈകീട്ട് 3.30നാണ് മത്സരം. ടൂര്‍ണമെന്‍റിന് മുന്നോടിയായി ബാറ്റിങ് ഓർഡർ അന്തിമമാക്കാനായിരിക്കും ഓസീസിനെതിരെ ഇന്ത്യന്‍ സംഘം ശ്രമം നടത്തുക.

രോഹിത്തിനൊപ്പം ഓപ്പണറായി കെഎല്‍ രാഹുലെത്തുമെന്നും മൂന്നാം നമ്പറിലാവും താന്‍ ബാറ്റിങ്ങിനിറങ്ങുകയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ ഓസീസിനെതിരായ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് പകരം റിഷഭ് പന്തിന് പ്രമോഷന്‍ ലഭിച്ചിരുന്നു. ഇതോടെ ബാറ്റിങ് ഓര്‍ഡറില്‍ ഇരുവരുടേയും സ്ഥാനം എവിടെയാണെന്ന് മത്സരത്തോടെ വ്യക്തമാവുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരെ പന്തെറിയാതിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ബാറ്ററായി മാത്രം ഉള്‍പ്പെടുത്തുമോയെന്നതാണ് പ്രധാന സംസാര വിഷയം.

also read: രോഹിത് ശര്‍മയും ഗെയിലുമെല്ലാം കൂറ്റന്‍ സിക്‌സറുകള്‍ പറത്തുന്ന ബാറ്റുകളുണ്ടാകുന്നത് ഇങ്ങനെയാണ്

പാണ്ഡ്യ പന്തെറിയാതിരുന്നാല്‍ ആറാമതൊരു ബൗളിങ് ഓപ്‌ഷനാണ് ഇന്ത്യയ്‌ക്ക് നഷ്ടപ്പെടുക. കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയെങ്കിലും ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു.

പ്രധാന മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നേ രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരും ഓസീസിനെതിരായ ടീമില്‍ ഇടം കാത്തിരിക്കുന്നുണ്ട്.

ഓസീസിന് ആശങ്ക

ടി20 ഫോര്‍മാറ്റില്‍ ഇതേവരെ ഒരു വലിയ ശക്തിയാവാന്‍ കഴിയാത്ത ഓസീസ് ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരം വിജയിച്ചെങ്കിലും ടീമില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അവസാന ഓവറില്‍ ജോഷ് ഇംഗ്ലിസ് നേടിയ തുടര്‍ച്ചയായ രണ്ട് ഫോറുകളാണ് ഒരു പന്ത് നില്‍ക്കെ ടീമിനെ വിജയത്തിലെത്തിച്ചത്.

ഡേവിഡ് വാര്‍ണറുടെ മോശം ഫോമും മിഡില്‍ ഓര്‍ഡര്‍ താരങ്ങളുടെ പ്രകടനവും ടീമിന് ആശങ്ക നല്‍കുന്നതാണ്. ഐപിഎല്ലില്‍ മങ്ങിയ വാര്‍ണര്‍ കിവീസിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. അതേസമയം ബൗളിങ് യൂണിറ്റില്‍ ആദം സാംപ, കെയ്‌ന്‍ റിച്ചാഡ്‌സണ്‍ എന്നിവര്‍ മികവ് പുലര്‍ത്തുന്നത് ടീമിന് ആശ്വാസമാണ്.

ടി20യില്‍ ഇന്ത്യ ഓസീസിനെതിരെ

2019 ഏകദിന ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പര 2-0ന് പരാജയപ്പെട്ടതിന് ശേഷം തുടർച്ചയായി എട്ട് പരമ്പരകളിൽ ഇന്ത്യ വിജയം പിടിച്ചിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പിന് ശേഷം ഓസീസിനെതിരെ കളിച്ച 72 ടി20 മത്സരങ്ങില്‍ 45 എണ്ണം വിജയിക്കാനും ഇന്ത്യയ്‌ക്കായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.