ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർടണിനെതിരെ ആസ്റ്റണ്‍ വില്ലയ്‌ക്ക് തകർപ്പൻ ജയം. ഗൂഡിസണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം. എമി ബുൻഡിയയാണ് ഗോൾ നേടിയത്.
-
💪 @AVFCOfficial earn three hard-fought points#EVEAVL pic.twitter.com/zO934V985e
— Premier League (@premierleague) January 22, 2022 " class="align-text-top noRightClick twitterSection" data="
">💪 @AVFCOfficial earn three hard-fought points#EVEAVL pic.twitter.com/zO934V985e
— Premier League (@premierleague) January 22, 2022💪 @AVFCOfficial earn three hard-fought points#EVEAVL pic.twitter.com/zO934V985e
— Premier League (@premierleague) January 22, 2022
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ആദ്യ ആദ്യ പകുതിയുടെ അധികസമയത്താണ് എമി ബുൻഡിയയിലൂടെ ആസ്റ്റണ്‍ വില്ല വലകുലുക്കിയത്. രണ്ടാം പകുതിയിൽ മറുപടി ഗോളിനായി എവർട്ടണ്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും വില്ലയുടെ പ്രതിരോധനിരയെ മറികടക്കാനായില്ല.
ALSO READ: Syed Modi International: ഫൈനലിൽ ഇന്ത്യൻ പോരാട്ടം; പിവി സിന്ധു vs മാളവിക ബൻസൂദ്
വിജയത്തോടെ 21 മത്സരങ്ങളിൽ നിന്നും എട്ട് വിജയങ്ങൾ ഉൾപ്പെടെ 26 പോയിന്‍റുമായി ആസ്റ്റണ്‍ വില്ല പത്താം സ്ഥാനത്തേക്കുയർന്നു. 20 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റ് മാത്രമുള്ള എവർട്ടണ്‍ പട്ടികയിൽ 16-ാം സ്ഥാനത്താണ്.