ETV Bharat / sports

'കേരളത്തിനാകെ അഭിമാനം'; കന്നി സെഞ്ചുറിക്ക് സഞ്‌ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി - ഇന്ത്യ vs ദക്ഷിണാഫ്രിക്ക

Pinarayi Vijayan wishes Sanju Samson for maiden Century: കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Pinarayi Vijayan wishes Sanju Samson  Pinarayi Vijayan on Sanju Samson  Sanju Samson hit Century Against SA  Sanju Samson maiden Century  India vs South Africa  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ അന്താരാഷ്‌ട്ര സെഞ്ചുറി  ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സഞ്‌ജുവിന് സെഞ്ചുറി  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  സഞ്‌ജുവിനെ അഭിനന്ദിച്ച് പിണറായി വിജയന്‍
Pinarayi Vijayan wishes Sanju Samson for maiden Century India vs South Africa
author img

By ETV Bharat Kerala Team

Published : Dec 22, 2023, 5:09 PM IST

തിരുവനന്തപുരം : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം (India vs South Africa) ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച് മലയാളി താരം സഞ്‌ജു സാംസണിന്‍റെ സെഞ്ചുറി പ്രകടനമാണ് (Sanju Samson hit Century Against SA). പാളിലെ പ്രതികൂലമായ വിക്കറ്റില്‍ ഉറച്ച് നിന്ന് കളിച്ച സഞ്‌ജു 114 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 108 റണ്‍സായിരുന്നു നേടിയത്. കളത്തിന് അകത്തും പുറത്തുമായി എട്ട് വര്‍ഷങ്ങള്‍ നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ സഞ്ചുവിന്‍റെ കന്നി സെഞ്ചുറിയാണിത്.

പ്രസ്‌തുത പ്രകടനത്തിന് 29-കാരനെ അഭിനന്ദിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നാണ് മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത് (Pinarayi vijayan wishes Sanju Samson for maiden Century).

കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന ആശംസയും പ്രസ്‌തുത പോസ്റ്റില്‍ മുഖ്യമന്ത്രി നേരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങിനെ...

"രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി സെഞ്ചുറി നേടി രാജ്യത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്‌ച വെച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങൾ. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. തന്‍റെ കരിയറിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സഞ്ജുവിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു."

  • " class="align-text-top noRightClick twitterSection" data="">

ALSO READ: 'കാണിനെടാ, സഞ്‌ജുവിലെ 'എക്‌സ്‌ ഫാക്‌ടര്‍' ; കന്നി സെഞ്ചുറിക്ക് കയ്യടിച്ച് മുഹമ്മദ് കൈഫ്‌

സെഞ്ചുറി നേട്ടത്തിന് പിന്നാലെ സഞ്‌ജുവിനെ പുകഴ്‌ത്തിയും അഭിനന്ദിച്ചും നിരവധിയായ ആരാധകരും വിദഗ്‌ധരും രംഗത്ത് എത്തിയിരുന്നു. സഞ്‌ജുവിന്‍റെ കരിയര്‍ തന്നെ മാറ്റി മറിയ്‌ക്കാന്‍ പോന്ന ഇന്നിങ്‌സാണിതെന്നാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ...

"പാളിലെ സഞ്‌ജുവിന്‍റെ ഇന്നിങ്‌സില്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം അവന്‍റെ ഷോട്ട് സെലക്ഷനായിരുന്നു. പലതവണയാണ്, നേരത്തെ മികച്ച തുടക്കത്തിന് ശേഷം അവന്‍ പുറത്തായിട്ടുള്ളത്. എന്നാല്‍ ഇത്തവണ അങ്ങിനെ ഒരു വീഴ്‌ചയുണ്ടായില്ല. തന്‍റെ സമയം എടുക്കുകയും ഏറെ ശ്രദ്ധയോടെ മോശം പന്തിനായി കാത്തിരിക്കുകയും ചെയ്‌തു. ഇത്തവണ സെഞ്ചുറിയിലേക്ക് എത്താനും അവന് കഴിഞ്ഞു.

ഈ സെഞ്ചുറിയ്‌ക്ക് അവന്‍റെ കരിയര്‍ തന്നെ മാറ്റി മറിയ്‌ക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. ഇതില്‍ രണ്ട് കാര്യങ്ങളാണുള്ളത്. ആദ്യത്തേത്, ഈ ഒരൊറ്റ സെഞ്ചുറി കൊണ്ട് അവന് ഏറെ അവസരങ്ങളുണ്ടാവും.

ALSO READ: വിരാട് കോലി തിരികെ മടങ്ങി, റുതുരാജ് ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നും പുറത്ത്

രണ്ടാമത്തെത്, ഈ തലത്തില്‍ കളിക്കാന്‍ യോജിച്ച താരമാണെന്ന് അവനും സ്വയം വിശ്വസിക്കാൻ തുടങ്ങും. സഞ്‌ജുവിലുള്ള പ്രതിഭയെ നമുക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ, പലപ്പോഴും അവനില്‍ നിന്നും അതിനൊത്ത പ്രകടനം ഉണ്ടാവാറില്ല. പക്ഷെ പാളില്‍ അവന്‍ തന്‍റെ മികവ് കാണിച്ചു"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: ആ കാലമൊക്കെ കഴിഞ്ഞു, ഈ രോഹിത്തിനെ പിടിച്ചാല്‍ കിട്ടില്ല; ആരെറിഞ്ഞാലും അടിക്കുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.